ADVERTISEMENT

മുംബൈ∙ കാർ ട്രക്കിലിടിച്ചു നടി ഷബാന ആസ്മിക്കു (69) പരുക്ക്. മുംബൈ-പുണെ എക്‌സ്പ്രസ്‌വേയിൽ ഉച്ച കഴിഞ്ഞു 3.30നായിരുന്നു അപകടം. തലയ്ക്കും നട്ടെല്ലിനും പരുക്കുണ്ട്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് ജാവേദ് അക്തർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ബോധം വീണ്ടെടുത്തെന്നും അപകടനില തരണം ചെയ്തെന്നും വക്താവ് അറിയിച്ചു.

കാറിലുണ്ടായിരുന്ന മറ്റൊരു സ്ത്രീക്കും പരുക്കുണ്ട്. ആദ്യം പൻവേൽ എംജിഎം മെഡിക്കൽ കോജിൽ പ്രവേശിപ്പിച്ച ഷബാനയെ പിന്നീട് അന്ധേരി കോകില ബെൻ ധിരുബായ് അംബാനി ആശുപത്രിയിലേക്കു മാറ്റി. മുംബൈയിൽ നിന്ന് 60 കിലോമീറ്റർ അകലെ റായ്ഗഡ് ഖലാപുരിൽ കാർ ഓവർടേക്കിങ്ങിനിടെ ട്രക്കിൽ ഇടിച്ചുകയറുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com