ADVERTISEMENT

മുംബൈ ∙ മുംബൈ-പുണെ എക്സ്പ്രസ് വേയിലുണ്ടായ അപകടത്തിൽ പരുക്കേറ്റ് അന്ധേരി കോകില ബെൻ അംബാനി ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന നടി ഷബാന ആസ്മിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തലയിലും നട്ടെല്ലിന്റെ മുകൾഭാഗത്തുമാണ് പരുക്ക്.

മെഡിക്കൽ റിപ്പോർട്ടുകളിൽ ഗുരുതര പ്രശ്നങ്ങൾ സൂചിപ്പിക്കുന്നില്ലെന്നു ഷബാനയുടെ ഭർത്താവും കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ പറഞ്ഞു. ആശങ്കപ്പെടാനില്ലെന്നും ഒരു മാസത്തെ വിശ്രമം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഷബാന സഞ്ചരിച്ചിരുന്ന കാർ ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ജാവേദ് അക്തർ മറ്റൊരു കാറിലായിരുന്നു. ട്രക്ക് ഡ്രൈവറുടെ പരാതിയെത്തുടർന്ന് നടിയുടെ ഡ്രൈവർക്കെതിരെ അപകടകരമായി വാഹനം ഓടിച്ചതിനു പൊലീസ് കേസെടുത്തു. ഷബാന വേഗം സുഖംപ്രാപിക്കട്ടെയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ഒട്ടേറെപ്പേർ പ്രാർഥനാ സന്ദേശങ്ങളയച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com