ADVERTISEMENT

ന്യൂഡൽഹി ∙ നിർഭയ കേസിലെ പ്രതി പവൻകുമാർ ഗുപ്തയുടെ അഭിഭാഷകനായിരുന്ന എ.പി. സിങ്ങിനു ഡൽഹി ബാർ കൗൺസിൽ നോട്ടിസയച്ചു. കഴിഞ്ഞ ഡിസംബറിൽ കേസ് പരിഗണിക്കവേ ചില രേഖകൾ ഹാജരാക്കാനുണ്ടെന്നു പറഞ്ഞ് കേസ് നീട്ടിവയ്പ്പിച്ച് സിങ് സ്ഥലം വിട്ടിരുന്നു. കോടതി പലവട്ടം ശ്രമിച്ചിട്ടും അദ്ദേഹം ഹാജരായില്ല. കുറ്റകൃത്യം നടക്കുമ്പോൾ തനിക്കു പ്രായപൂർത്തിയായില്ല എന്നു പറഞ്ഞ് പവൻകുമാർ നൽകിയ കേസിലായിരുന്നു ഇത്.

തുടർന്ന് അഭിഭാഷകനു കേസിൽ താൽപര്യമില്ലെന്നും നടപടികൾ വൈകിക്കാൻ ബോധപൂർവം ശ്രമിക്കുകയാണെന്നും പ്രതികരിച്ച കോടതി സിങിന് 25000 രൂപ പിഴ ചുമത്തുകയും നടപടിയെടുക്കാൻ ഡൽഹി ബാർ കൗൺസിലിനോട് ആവശ്യപ്പെടുകയും ചെയ്തു. ഫെബ്രുവരി 28നകം കാരണം കാണിക്കാനാണ് ബാർ കൗൺസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ സിങ് വ്യാജരേഖകൾ ഹാജരാക്കിയതായും കോടതി സൂചിപ്പിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com