ADVERTISEMENT

ന്യൂഡൽഹി ∙ അടുത്തമാസം ഇന്ത്യയിലെത്തുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഹമ്മദാബാദിൽ ‘ഹൗഡി മോദി’ മാതൃകയിൽ പരിപാടി നടത്താൻ തയാറെടുക്കുന്നു. യുഎസ് സന്ദർശനത്തിനിടെ ഹൂസ്റ്റണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘ഹൗഡി മോദി’ വൻ വിജയമായതു കണക്കിലെടുത്താണിത്. ഫെബ്രുവരിയിൽ ട്രംപ് ഇന്ത്യ സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും തീയതി പ്രഖ്യാപിച്ചിട്ടില്ല. 3 ദിവസത്തെ സന്ദർശനമാകുമെന്നാണു വിവരം.

കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ട്രംപിനെ ഇന്ത്യ ക്ഷണിച്ചിരുന്നെങ്കിലും വന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com