ADVERTISEMENT

ന്യൂഡൽഹി∙ ചെറുപ്പത്തിൽ നീന്തൽതാരമായിരുന്നു ജഗത് പ്രകാശ് നഡ്ഡ. ബിഹാറിനെ പ്രതിനിധീകരിച്ച് ദേശീയ ജൂനിയർ നീന്തൽ ചാംപ്യൻഷിപ്പിൽ പങ്കെടുത്ത നഡ്ഡ ബിജെപിയുടെ അമരത്തെത്തുമ്പോൾ വെല്ലുവിളികളുടെ കടലാണു കാത്തിരിക്കുന്നത്. 

ഒന്നാം മോദി സർക്കാരിൽ ആരോഗ്യ മന്ത്രിയായിരുന്ന, പ്രവർത്തന മികവിന്റെയും പ്രതിച്ഛായയുടെയും പിൻബലമുള്ള നഡ്ഡയ്ക്ക് ഇത് അനായാസം കൈകാര്യം ചെയ്യാൻ കഴിയുമെന്നാണു ബിജെപി പ്രതീക്ഷ.

അളവുകോലായി ‘ഷാ’ യുഗം

അഞ്ചരക്കൊല്ലം പാർട്ടിയെ വലിയ വിജയങ്ങളിലേക്കു നയിച്ച അമിത് ഷായിൽ നിന്നു നേതൃത്വമേറ്റെടുക്കുമ്പോൾ ആ നേതൃത്വത്തിന്റെ മികവു തന്നെയാകും നഡ്ഡയ്ക്കും അളവുകോലാവുക,വെല്ലുവിളിയും.പറഞ്ഞാൽ പറഞ്ഞതു നടപ്പാക്കുക എന്നതായിരുന്നു ഷായുടെ ശൈലി. അതിനു മീതെ പറക്കാൻ ബിജെപിയിൽ ഒരു പരുന്തുമില്ലായിരുന്നു.അതു നടപ്പാക്കാൻ നഡ്ഡയ്ക്കും കഴിയുമോ എന്നതാണു കാര്യം.

രണ്ടാം നരേന്ദ്രമോദി സർക്കാരിൽ അമിത്ഷാ ആഭ്യന്തര മന്ത്രിയായപ്പോൾ കഴിഞ്ഞ ജൂണിലാണ് നഡ്ഡയെ വർക്കിങ് പ്രസിഡന്റായി നിശ്ചയിച്ചത്.തുടർന്നു നടന്ന 3 സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ പ്രകടനം മോശമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com