ADVERTISEMENT

അഹമ്മദാബാദ് / ശ്രീനഗർ ∙ ജമ്മു കശ്മീരിലെ മാസങ്ങൾ പിന്നിടുന്ന ഇന്റർനെറ്റ് വിലക്ക് സാമ്പത്തികരംഗത്തെ ബാധിച്ചിട്ടില്ലെന്നും അവിടത്തെ
ആളുകൾ വൃത്തികെട്ട സിനിമകൾ കാണാൻ മാത്രമാണ് ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നതെന്നും നിതി ആയോഗ് അംഗം വി. കെ. സാരസ്വത്. കശ്മീർ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പരാമർശം ശക്തിയായി അപലപിച്ചതോടെ സാരസ്വത് മാപ്പു ചോദിച്ച് പിൻവലിഞ്ഞു.

ധിരുബായ് അംബാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജിയിലെ ബിരുദസമർപ്പണച്ചടങ്ങിനുശേഷം ഗാന്ധിനഗറിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുമ്പോഴാണ് സാരസ്വത് വിവാദ പരാമർശം നടത്തിയത്. ‘അവിടെ ഇന്റർനെറ്റ് ഇല്ലെങ്കിൽ എന്താണ് കുഴപ്പം? അവിടെന്ത് ഇ–കൊമേഴ്സ് ആണ് നടക്കുന്നത്? വ‍ൃത്തികെട്ട സിനിമ കാണുന്നതല്ലാതെ അവിടത്തെ ആളുകൾ മറ്റൊന്നും ചെയ്യുന്നില്ല.’

സാരസ്വതിനെ ഉടൻ പുറത്താക്കണമെന്ന് കശ്മീർ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (കെസിസിഐ) ആവശ്യപ്പെട്ടു. കശ്മീർ‌ ജനതയ്ക്കു നേരെ വിഷം ചീറ്റുകയും അസംബന്ധം വിളിച്ചുപറയുകയും ചെയ്യാൻ സാരസ്വതിന് ആരും അവകാശം നൽകിയിട്ടില്ല. ഇന്റർനെറ്റ് വിലക്കു കാരണം താ‌‌ഴ്‌വരയിലെ ജനങ്ങൾ ക്ലേശിക്കുന്ന കാര്യം ലോകത്തിനു മുഴുവൻ അറിയാം. കഴിഞ്ഞ 6 മാസം കൊണ്ട് 18,000 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നു ചേംബർ പ്രസിഡന്റ് ഷെയ്ഖ് ആഷിക് പറഞ്ഞു.

താനങ്ങനെയല്ല പറഞ്ഞതെന്നും കശ്മീർ ജനതയുടെ വികാരം ഇതുമൂലം വ്രണപ്പെട്ടിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നെന്നും സാരസ്വത് പിന്നീട് ട്വീറ്റ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com