ADVERTISEMENT

ന്യൂ‍ഡൽഹി ∙ പൗരത്വ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാൻ എല്ലാ സംസ്ഥാന സർക്കാരുകൾക്കും ഭരണഘടനാപരമായ അവകാശമുണ്ടെങ്കിലും സുപ്രീംകോടതി ഈ നിയമം ഭരണഘടനാപരമാണെന്നു വിധിച്ചാൽ എതിർക്കുക പ്രയാസമായിരിക്കുമെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു.

പാർലമെന്റ് പാസാക്കിയ പൗരത്വ നിയമം നടപ്പാക്കാതിരിക്കാൻ സംസ്ഥാന സർക്കാരുകൾക്കു കഴിയില്ലെന്ന് അദ്ദേഹം കോഴിക്കോട്ടു പറഞ്ഞിരുന്നു. ‘പൗരത്വ നിയമം ഭരണഘടനാ വിരുദ്ധമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എല്ലാ സംസ്ഥാന നിയമസഭകൾക്കും അതിനെതിരെ പ്രമേയം പാസാക്കാനും പിൻവലിക്കാൻ ആവശ്യപ്പെടാനും ഭരണഘടനാപരമായ അവകാശമുണ്ട്. പക്ഷേ, സുപ്രീംകോടതി പൗരത്വനിയമം ഭരണഘടനാപരമാണെന്നു വിധിക്കുകയാണെങ്കിൽ എതിർക്കുക പ്രയാസമാണ്. പോരാട്ടം തുടരട്ടെ’–കപിൽ സിബൽ ട്വീറ്റു ചെയ്തു.

കപിൽ സിബലിന്റെ നിലപാടിനെ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദും പിന്തുണച്ചു. പാർലമെന്റ് പാസാക്കിയ ഒരു നിയമം നടപ്പാക്കില്ലെന്നു പറയാൻ ആർക്കും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി അന്തിമ വിധി പറയുംവരെ ഇക്കാര്യത്തിൽ എടുക്കുന്ന നടപടികളെല്ലാം താൽക്കാലികം മാത്രമായിരിക്കുമെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com