ADVERTISEMENT

ലക്നൗ (യുപി) ∙ ഗന്ധഗർ പാർക്കിൽ പൗരത്വ നിയമത്തിനെതിരെ സമരം നടത്തുന്ന സ്ത്രീകൾക്ക് ഉപയോഗിക്കാൻ ചില സംഘടനകൾ നൽകിയ പുതപ്പുകൾ പൊലീസ് എടുത്തുകൊണ്ടുപോയി. ഡൽഹിയിലെ ഷഹീൻ ബാഗ് മാതൃകയിൽ ലക്നൗവിൽ കുട്ടികൾക്കൊപ്പം സ്ത്രീകൾ നടത്തുന്ന കുത്തിയിരിപ്പു സമരത്തിൽ 50 പേരാണു പങ്കെടുക്കുന്നത്.

ആരോപണം പൊലീസ് നിഷേധിച്ചെങ്കിലും പുതപ്പുകളും പ്ലാസ്റ്റിക് ബാഗുകളും പൊലീസ് എടുത്തുമാറ്റുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു. പൊലീസ് നടപടിക്കെതിരെ ഒരു സ്ത്രീ പ്രതിഷേധിക്കുന്നതും വിഡിയോയിൽ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com