ADVERTISEMENT

ന്യൂഡൽഹി ∙ ബാങ്കുകളെ കബളിപ്പിച്ച് 3592 കോടി രൂപ തട്ടിയെടുത്ത ഫ്രോസ്റ്റ് ഇന്റർനാഷനലിനും അതിന്റെ ഡയറക്ടർമാർക്കുമെതിരെ സിബിഐ കേസെടുത്തു. മുംബൈ, ഡൽഹി, കാൻപുർ അടക്കം 13 ഇടത്ത് സിബിഐ തിരച്ചിൽ നടത്തി.

വായ്പ തിരിച്ചടയ്ക്കാതെ വന്നതിനെ തുടർന്ന് ബാങ്ക് ഓഫ് ഇന്ത്യയുടെ കാൻപുർ ശാഖ നൽകിയ പരാതി പ്രകാരമാണ്  കേസെടുത്തത്. 14 ബാങ്കുകളടങ്ങിയ കൺസോർഷ്യമാണ് വായ്പ നൽകിയത്. ഫ്രോസ്റ്റ് ഇന്റർനാഷനലിന് ജാമ്യക്കാരായി നിന്ന ആർ.കെ. ബിൽഡേഴ്സ്, ഗ്ലോബിസ് എക്സിം തുടങ്ങിയ 11 സ്ഥാപനങ്ങൾക്കെതിരെയും കേസെടുത്തു.

ബിസിനസ് നടത്തുകയാണെന്ന വ്യാജേന കൃത്രിമരേഖകൾ ഹാജരാക്കിയാണ് വായ്പയെടുത്തത്. 1995 ൽ തുടങ്ങിയ സ്ഥാപനം പിറ്റേ വർഷം മുതൽ ബാങ്കുകളുമായി ഇടപാടുകൾ നടത്തിവന്നിരുന്നു. ചൈന, യുഎസ് തുടങ്ങിയ രാജ്യങ്ങളുമായി വരെ ഇടപാട് നടത്തിയിരുന്നതായി രേഖകളുണ്ട്. കയറ്റുമതി നടത്തിയിട്ടില്ലെന്നും അനുബന്ധ സ്ഥാപനങ്ങൾക്കായി പണം തിരിമറി നടത്തിയെന്നും ബാങ്ക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. 2018 മുതലാണ് തിരിച്ചടവ് മുടങ്ങിയത്.

ഫ്രോസ്റ്റ് ഇന്റർനാഷനലിന്റെ ഡയറക്ടർമാരായ ഉദയ് ദേശായ്, സുജയ് ദേശായ്, സുനിൽ വർമ എന്നിവരടക്കമുള്ള ഡയറക്ടർമാരും മുൻ ഡയറക്ടർമാരുമാണ് പ്രതികൾ. 2019 ജനുവരിയിൽ തന്നെ ഡയറക്ടർമാർക്കായി തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com