ADVERTISEMENT

ന്യൂഡൽഹി ∙ കശ്മീരിലെ അതിശൈത്യത്തിൽ കുടുങ്ങിയതിനാൽ സ്വന്തം വിവാഹത്തിനു നാട്ടിലെത്താനാകാതെ സൈനികൻ. പാക്ക് അതിർത്തിയിൽ സേവനമനുഷ്ഠിക്കുന്ന ഹിമാചൽ സ്വദേശി സുനീലാണു വിവാഹദിനം മഞ്ഞിൽ കുടുങ്ങിയത്. 

സേനയിൽ നിന്ന് അവധി അനുവദിച്ചെങ്കിലും ശക്തമായ മഞ്ഞുവീഴ്ച മൂലം ശ്രീനഗറിൽ പോലുമെത്താനാകാതെ സുനീൽ വഴിയിൽ കുടുങ്ങി. ബന്ദിപ്പുരയിൽ ദിവസങ്ങളോളം കഴിഞ്ഞ അദ്ദേഹം ഒടുവിൽ വധുവിന്റെ വീട്ടുകാരെ നേരിട്ടു വിളിച്ചു നിസ്സഹായാവസ്ഥ അറിയിച്ചു. മറ്റൊരു വിവാഹത്തീയതി കുറിച്ച് സുനീലിന്റെ വരവിനായി കാത്തിരിക്കുകയാണു വധുവും സംഘവും. ബന്ദിപ്പുരയിൽ മൈനസ് 6 ആയിരുന്നു കഴിഞ്ഞ ദിവസത്തെ താപനില.

കനത്ത മഞ്ഞുവീഴ്ചയെത്തുടർന്നു സംസ്ഥാനത്തു പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. സുനീലിന്റെ കഥ ട്വിറ്ററിൽ പങ്കുവച്ച കരസേന, ഇങ്ങനെ കുറിച്ചു– ‘രാജ്യസേവനമാണു പ്രധാനം, ജീവിതം കാത്തുനിൽക്കും, ഭയപ്പെടേണ്ട’. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com