ADVERTISEMENT

ന്യൂഡൽഹി ∙ കൊറോണ വൈറസ് ചൈനയിൽനിന്നു പടരുന്ന പശ്ചാത്തലത്തിൽ കൊച്ചി അടക്കം രാജ്യത്തെ 4 വിമാനത്താവളങ്ങളിൽ കൂടി കേന്ദ്ര വ്യോമയാന മന്ത്രാലയം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവയാണു മറ്റുള്ളവ. 

ചൈന, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെ കർശന പരിശോധനയ്ക്കു വിധേയരാക്കാനാണു നിർദേശം. വിശദ പരിശോധനയ്ക്കാവശ്യമായ ഉപകരണങ്ങൾ വിമാനത്താവളങ്ങൾക്കു ലഭ്യമാക്കും. നേരത്തേ, ഡൽഹി, മുംബൈ, കൊൽക്കത്ത വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. രോഗബാധ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കാനാവശ്യപ്പെട്ടു സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കു കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com