ADVERTISEMENT

ന്യൂഡൽഹി ∙ പ്രവാസി ഇന്ത്യക്കാർ അവർ താമസിക്കുന്ന രാജ്യത്ത് നികുതി നൽകുന്നില്ലെങ്കിൽ ഇന്ത്യയിൽ വരുമാന നികുതി നൽകേണ്ടി വരും. വ്യക്തിയെ പ്രവാസി (എൻആർഐ) ആയി കണക്കാക്കണമെങ്കിൽ വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചിരിക്കണം. അതായത്, പ്രവാസികൾക്ക് ഇന്ത്യയിൽ താമസിക്കാവുന്ന പരമാവധി കാലയളവ് വർഷത്തിൽ 182 ദിവസം എന്നത് 120 ദിവസമായി കുറച്ചു. ഇതിലേറെ തങ്ങിയാൽ എൻആർഐ പദവി നഷ്ടപ്പെടുമെന്ന് കേന്ദ്രബജറ്റ് വ്യക്തമാക്കുന്നു. 

ആദായനികുതി സംബന്ധിച്ച് നിലവിലിരിക്കുന്ന നൂറിലേറെ ആനുകൂല്യങ്ങൾ പുനഃപരിശോധിച്ചുവെന്നും 70 ഇളവുകൾ എടുത്തു കളഞ്ഞെന്നും ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. 

ഇതിന്റെ ഭാഗമായാണ് എൻആർഐ പദവിയിലുള്ളവർക്ക് പുതിയ വ്യവസ്ഥ നിലവിൽ വന്നത്. ഇതിനായി ആദായനികുതി നിയമം സെക്‌ഷൻ 6 ഭേദഗതി ചെയ്യും. . 2021–22 അസസ്മെന്റ് വർഷം മുതൽ നടപ്പാകും. 

ഇന്ത്യക്കാരായ ചിലർ ഇപ്പോൾ ഒരു രാജ്യത്തും സ്ഥിരമായി താമസിക്കുന്നില്ല എന്ന് കണ്ടെത്തിയതായി റവന്യു സെക്രട്ടറി അജയ് പാണ്ഡേ പറഞ്ഞു. ഇവർ ഒരു രാജ്യത്തും നികുതിയും കൊടുക്കുന്നില്ല. ഇതു തടയാനാണ് പുതിയ ഭേദഗതി.

ബജറ്റ് എങ്ങനെയുണ്ട്? ജനങ്ങൾ പറയുന്നു

 ഇനി ഇവർ അവരുടെ ആഗോള വരുമാനത്തിന് ഇന്ത്യയിൽ നികുതി നൽകേണ്ടി വരും. 182 ദിവസം വരെ ഇന്ത്യയിൽ താമസിച്ചാലും എൻആർഐ പദവി നിലനിർത്താനാകുമെന്ന വ്യവസ്ഥ ഇവർ ദുരുപയോഗപ്പെടുത്തുകയാണെന്ന് ബജറ്റ് പറയുന്നു. 

 3 ഭേദഗതികൾ

പുതിയ വ്യവസ്ഥയനുസരിച്ച് 3 ഭേദഗതികളാണ് കൊണ്ടുവരുന്നത്. 

1. എൻആർഐ പദവി നിലനിർത്താൻ, നികുതി കണക്കാക്കുന്ന വർഷത്തിൽ 182 ദിവസം ഇന്ത്യയിൽ ഉണ്ടാവാമെന്നത് 120 ആയി കുറയ്ക്കും. 

2. വ്യക്തിയോ ഹിന്ദു അവിഭക്ത കുടുംബമോ നോട്ട് ഓർഡിനറിലി റസിഡന്റ് എന്ന പദവി ലഭിക്കാൻ തൊട്ടു മുന്നിലെ പത്തിൽ 7 വർഷവും ഇന്ത്യക്ക് പുറത്തായിരിക്കണം. 

3. ഇന്ത്യയിൽ ഡിവിഡന്റ് മാത്രം ലഭിക്കുന്ന എൻആർഐക്ക് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് ഇളവ് അനുവദിച്ച് 115 എ വ്യവസ്ഥ ഭേദഗതി വരുത്തി. ഇന്ത്യൻ സർക്കാരിൽ നിന്ന് റോയൽറ്റിയോ സാങ്കേതിക സേവനങ്ങൾക്ക് ഫീസോ ലഭിക്കുന്നതിനും ഈ ഇളവ് അനുവദിച്ചു. 

വില കൂടും

അടുക്കളയുപകരണങ്ങളുടെയും ഇറക്കുമതി ചെയ്ത ഭക്ഷ്യ എണ്ണയുടെയും വില ഉയരും. 

 വെണ്ണ, നെയ്യ്, ഭക്ഷ്യ എണ്ണ, ഗോതമ്പ്, ധാന്യപ്പൊടി, ഉരുളക്കിഴങ്ങ്

 വാട്ടർ ഫിൽട്ടർ, ചില്ലുപാത്രം, കളിമൺ പാത്രം

 ഗ്രൈൻഡർ, അവ്ൻ, കുക്കർ, ഗ്രില്ലർ, കാപ്പി–ചായ നിർമാണ ഉപകരണങ്ങൾ, 

 വിവിധതരം ഫാനുകൾ, പോർട്ടബിൾ ബ്ലോവർ, വാട്ടർ ഹീറ്റർ, ഇലക്ട്രിക് അയൺ

 ചെരിപ്പ്, ഷേവിങ് സെറ്റ്, സ്റ്റേഷനറി ഇനങ്ങൾ, ഫർണിച്ചർ, ലൈറ്റിങ് ഫിറ്റിങ്ങുകൾ, കളിപ്പാട്ടം 

 പ്രാണികളെ അകറ്റാനുള്ള ഉപകരണങ്ങൾ, കൃത്രിമ പൂക്കൾ, താഴ്

 സിഗരറ്റ്, ഹുക്ക, ചവയ്ക്കുന്ന പുകയില ഇനങ്ങൾ, ച്യൂയിങ് ഗം

 മൊബൈൽ ഫോണുകളുടെ സർക്യൂട്ട് ബോർഡ് അസംബ്ലി (പിസിബിഎ), ഡിസ്പ്ലേ പാനലും ടച്ച് അസംബ്ലിയും, മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്നതിനുള്ള ഫിംഗർപ്രിന്റ് റീഡർ.

 വില കുറയും

ഇലക്ട്രിക് വാഹനം, കായിക ഉപകരണങ്ങൾ, മൈക്രോഫോൺ

English Summary: Union Budget 2020; Tax for NRI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com