ADVERTISEMENT

ന്യൂഡൽഹി ∙ ജോലിയില്ലാത്ത ബിരുദധാരികൾക്ക് 5000 രൂപയും പിജി കഴിഞ്ഞവർക്ക് 7500 രൂപയും മാസംതോറും തൊഴിലില്ലായ്മ വേതനം നൽകുമെന്ന് ഡൽഹിയിൽ കോൺഗ്രസിന്റെ പ്രകടന പത്രിക. ശുദ്ധവായു ഉറപ്പാക്കുന്നതിനും ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ബജറ്റിന്റെ 25% ഉപയോഗിക്കുമെന്നും പ്രകടന പത്രിക പറയുന്നു. ‌

വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡറുകൾക്കും മാസം 5000 രൂപ പെൻഷൻ, 300 യൂണിറ്റുവരെ പ്രതിമാസം സൗജന്യ വൈദ്യുതി, കുറഞ്ഞ ചെലവിൽ ഭക്ഷണം നൽകാൻ 100 ഇന്ദിര കന്റീനുകൾ എന്നിവയും പ്രകടന പത്രികയിൽ ഇടംപിടിച്ചു. പൗരത്വ നിയമത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്നും വാഗ്ദാനമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com