ഹൂസ്റ്റണി‍ൽ ‘ഹൗഡി മോദി’യെങ്കിൽ അഹമ്മദാബാദിൽ കെം ഛോ ട്രംപ്

howdy-modi-6
ഹൗഡി മോദി പരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ട്രംപും (ഫയൽചിത്രം).
SHARE

അഹമ്മദാബാദ് ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 24ന് ഇന്ത്യയിലെത്തുമ്പോൾ എല്ലാ കണ്ണുകളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തിലേക്ക്. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നു സബർമതി ആശ്രമം വരെ 10 കിലോമീറ്റർ റോഡ് ഷോയിൽ മോദിയും ട്രംപും പങ്കെടുക്കും. കഴിഞ്ഞ വർഷം അമേരിക്കയിലെ ടെക്സസിലുള്ള ഹൂസ്റ്റണിൽ നടന്ന ‘ഹൗഡി മോദി’ മാതൃകയിൽ ‘കെം ഛോ ട്രംപ്’ (ഹൗഡി/ ഹലോ ട്രംപ്) പരിപാടിയും ഒരുക്കും.

മോടേരയിൽ പുതുതായി പണിത സർദാർ വല്ലഭ്ഭായ് പട്ടേൽ സ്റ്റേഡിയം ഇരു നേതാക്കളും ചേർന്ന് ഉദ്ഘാടനം ചെയ്ത ശേഷം അവിടെത്തന്നെയാണ്  ‘കെം ഛോ ട്രംപ്’ പരിപാടി നടത്തുക. ഒരുലക്ഷത്തിലേറെപ്പേർ പങ്കെടുക്കുമെന്നു കരുതുന്നു. ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിനേക്കാൾ വലുപ്പമുളളതും 1.10 ലക്ഷം പേർക്ക് ഇരിപ്പി‍ട സൗകര്യമുള്ളതുമാണ് സർദാർ വല്ലഭ്ഭായ് പട്ടേൽ സ്റ്റേഡിയമെന്ന് അധികൃതർ പറഞ്ഞു. 24നും 25നുമായി ഡൽഹിയും അഹമ്മദാബാദുമാണു ഡോണൾഡ് ട്രംപും ഭാര്യ മെലനിയയും സന്ദർശിക്കുന്നത്. യുഎസ് പ്രസിഡന്റിന്റെ സന്ദർശനം പ്രമാണിച്ച് ഗുജറാത്ത് സംസ്ഥാന ബജറ്റ് 26ലേക്കു മാറ്റിയിട്ടുണ്ട്. 

‘ഇന്ത്യയിലേക്കുള്ള യാത്രയ്ക്കായി ഞാൻ കാത്തിരിക്കുന്നു. ലക്ഷക്കണക്കിനു ജനം കാണുമെന്നാണു മോദി പറഞ്ഞത്. റോഡ് ഷോയ്ക്ക് 70 ലക്ഷം പേരെങ്കിലും ഉണ്ടാകും. ഇവിടെയൊക്കെ റാലിക്ക് എത്ര പേർ കാണും? കൂടി വന്നാൽ അരലക്ഷം. കഷ്ടം.’ 

 ഡോണൾഡ് ട്രംപ്

English summary: Trump India visit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA