ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം 2024 ലെ വിജയത്തിനു ചവിട്ടുപടിയാക്കാൻ ബിജെപി. പാർട്ടി ആസ്ഥാനത്തു ചേർന്ന ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ആത്മവിശ്വാസത്തിന്റെ സ്വരത്തിലാണ് സംസാരിച്ചത്. കേജ്‌രിവാൾ വിജയിച്ചത് മൃദുഹിന്ദുത്വ നിലപാടു കൊണ്ടു കൂടിയാണെന്നു വിലയിരുത്തി. ബിജെപിയുടെ ആശയങ്ങൾക്ക് പരാജയം സംഭവിച്ചിട്ടില്ല. പാർട്ടിയുടെ വോട്ടു വിഹിതം കൂടിയത് ഇതിനുദാഹരണമാണ്. എന്നാൽ കോൺഗ്രസിന്റെ വോട്ടു കുറഞ്ഞു.

ഡൽഹിയിലല്ലാതെ ആം ആദ്മി വെല്ലുവിളിയല്ല. മമതയും പവാറും അതതു സംസ്ഥാനങ്ങളിൽ ശക്തരാണെങ്കിലും മോദിക്കോ അമിത്ഷായ്ക്കോ വെല്ലുവിളിയാകില്ല. കോൺഗ്രസാണ് ഏക വെല്ലുവിളി. എന്നാൽ സംസ്ഥാനങ്ങളിൽ തമ്മിൽത്തല്ലി ദുർബലരായ കോൺഗ്രസിന് ഗാന്ധി കുടുംബത്തെ മാത്രം ആശ്രയിച്ചു മുന്നേറാനുള്ള കരുത്തും നഷ്ടപ്പെട്ടിരിക്കുന്നു. 

ബിജെപി പന്ത് മാർഗിലെ സ്‍റ്റേറ്റ് ഓഫിസിൽ നിന്നുള്ള കാഴ്ച. ചിത്രം: രാഹുൽ ആർ.പ‌ട്ടം
ബിജെപി പന്ത് മാർഗിലെ സ്‍റ്റേറ്റ് ഓഫിസിൽ നിന്നുള്ള കാഴ്ച. ചിത്രം: രാഹുൽ ആർ.പ‌ട്ടം

2024ൽ എത്തുമ്പോൾ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നീ കോൺഗ്രസ് നിയന്ത്രണമുള്ള സംസ്ഥാനങ്ങളിൽ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന ഭരണവിരുദ്ധ വികാരം തുണയാകും. ഇതിനു പുറമേ പ്രാദേശിക കക്ഷികളുടെ പിന്തുണയുറപ്പാക്കാനുള്ള ശ്രമങ്ങളും ഊർജിതമാക്കി. ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുമായി നരേന്ദ്ര മോദി 2 മണിക്കൂറിലേറെ ചർച്ച നടത്തി. ഇതിനിടെ, ഡൽഹി  പരാജയം വിശദമായി ചർച്ച ചെയ്യാൻ ബിജെപി ഇന്നു യോഗം ചേരും. ഡൽഹി ഘടകം അധ്യക്ഷൻ മനോജ് തിവാരി അധ്യക്ഷത വഹിക്കും. താൻ രാജിവച്ചുവെന്ന വാർത്ത ശരിയല്ലെന്ന് തിവാരി പറഞ്ഞു.

English Summary: BJP chief JP Nadda conducts meeting to assess defeat in Delhi Assembly polls

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com