ADVERTISEMENT

ബെംഗളൂരു∙ ആഗോളതലത്തിൽ 5 വർഷം കൊണ്ട് ഒരു കോടി വൃക്ഷത്തൈകൾ നടാനുള്ള പദ്ധതിയുമായി ആർട് ഓഫ് ലിവിങ് രാജ്യാന്തര വനിതാ സമ്മേളനം. ജീവനകല ആചാര്യൻ ശ്രീശ്രീ രവിശങ്കറിന്റെയും ആർട് ഓഫ് ലിവിങ് ഡയറക്ടർ ഭാനുമതി നരസിംഹന്റെയും നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിൽ ‘മിഷൻ ഗ്രീൻ എർത്ത് 2020’ പദ്ധതി കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രി ഹർസിമ്രത് കൗർ ബാദൽ ഉദ്ഘാടനം ചെയ്തു. 

പുതുച്ചേരി ലഫ്.ഗവർണർ കിരൺ ബേദി, ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ലാത്വിയയിലെ യൂറോപ്യൻ പാർലമെന്റ് അംഗം ഡെയ്സ് മെൽബാർഡ്, ഉത്തരാഖണ്ഡ് ഗവർണർ ബേബി റാണി മൗര്യ, ഗോവ മുൻ ഗവർണർ മൃദുല സിൻഹ, നേപ്പാൾ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സപ്ന പ്രധാൻ മല്ല, ഫ്രഞ്ച് പരിസ്ഥിതി പ്രവർത്തകൻ നിക്കോള ഹുലോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

50 രാജ്യങ്ങളിൽ നിന്ന് 400 പ്രതിനിധികളാണ് ‘അഭിനിവേശം, അനുകമ്പ, അനാസക്തി’ എന്ന വിഷയത്തിൽ നടക്കുന്ന  3 ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 

വിവിധ മേഖലകളിലെ പ്രവർത്തന മികവിന് ശ്രീശ്രീയുടെ മാതാപിതാക്കളുടെ സ്മരണാർഥം ഏർപ്പെടുത്തിയ വിശാലാക്ഷി, ആചാര്യ രത്നാനന്ദ പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com