ADVERTISEMENT

പട്ന ∙ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ മൂത്ത പുത്രൻ തേജ് പ്രതാപ് യാദവിന്റെ ഭാര്യാ പിതാവും എംഎൽഎയുമായ ചന്ദ്രികാ റായി പാർട്ടിയിൽ നിന്നു രാജിവച്ചു. വിവാഹ മോചന കേസ് തുടരവേ തേജ് പ്രതാപിന്റെ ഭാര്യ ഐശ്വര്യ റായിയെ ലാലുവിന്റെ പത്നി റാബറി ദേവി വസതിയിൽ നിന്നു പുറത്താക്കിയിരുന്നു.

ആർജെഡിയിൽ നിന്നു രാജിവച്ച സാഹചര്യത്തിൽ നിയമസഭയിൽ തനിക്കു പ്രത്യേക സീറ്റു നൽകണമെന്നു സ്പീക്കറോട് ആവശ്യപ്പെടുമെന്നു ചന്ദ്രികാ റായി അറിയിച്ചു. നവംബറിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് ചന്ദ്രികാ റായി പാർട്ടി വിടുന്നത്. അദ്ദേഹം ജനതാദളിൽ (യു) ചേരുമെന്നാണ് സൂചനകൾ. 

കാലിത്തീറ്റ കേസിൽ ജാമ്യം: ലാലുവിന് നോട്ടിസ്

കാലിത്തീറ്റക്കേസുകളിലൊന്നിൽ ജാമ്യം നൽകിയ ജാർഖണ്ഡ് ഹൈക്കോടതി ഉത്തരവിനെതിരെയുള്ള സിബിഐ ഹർജിയിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന് സുപ്രീം കോടതി നോട്ടിസയച്ചു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

ദേവ്ഗഡ് ട്രഷറിയിൽ നിന്ന് 89.27 ലക്ഷം രൂപ പിൻവലിച്ചതു സംബന്ധിച്ച കേസിൽ ലാലുവിനെ വിചാരണക്കോടതി 7 വർഷം തടവിനു ശിക്ഷിച്ചിരുന്നു. മൂന്നര വർഷം ശിക്ഷ അനുഭവിച്ച ശേഷം, കഴിഞ്ഞ ജൂലൈ 12നാണ് ഹൈക്കോടതി ജാമ്യം നൽകിയത്. 

English Summary: Chandrika Rai, Tej Pratap's Father-In-Law, Quits Rashtriya Janata Dal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com