മീനിൽ ഫോർമലിൻ എത്ര ? മത്തിക്കും അയലയ്ക്കും അളവ് നിശ്ചയിച്ച് എഫ്എസ്എസ്എഐ

fish
SHARE

ന്യൂഡൽഹി ∙ വിൽപനയ്ക്കെത്തുന്ന മത്സ്യത്തിലെ ഫോർമലിന്റെ അളവ് സംബന്ധിച്ച വ്യവസ്ഥകൾ പ്രാബല്യത്തിലാക്കി ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി (എഫ്എസ്എസ്എഐ) ഉത്തരവിറക്കി. മത്സ്യത്തിന്റെയും വിൽപന കേന്ദ്രങ്ങളുടെയും നിലവാരം ഉറപ്പാക്കാനുള്ള മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്. മത്സ്യത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഫോർമലിൻ സാന്നിധ്യം പരിഗണിച്ച് പരമാവധി അളവാണ് നിർദേശിച്ചിട്ടുള്ളത്.

കടൽ മത്സ്യങ്ങളിൽ അയല, മത്തി, നെയ്മീൻ തുടങ്ങിയവയിൽ ഒരു കിലോയിൽ പരമാവധി 8 മില്ലിഗ്രാം വരെയും ചൂര, ആവോലി, ശീലാവ് തുടങ്ങിയവയിലും ശുദ്ധജല മത്സ്യങ്ങളിലും 4 മില്ലി ഗ്രാം വരെയുമാണ് ഫോർമലിന്റെ അനുവദനീയമായ പരമാവധി അളവ്.

മത്സ്യ വിൽപനയിൽ പാലിക്കേണ്ട ചില കാര്യങ്ങൾ

 ദുർഗന്ധം, പൊടി, കീടങ്ങൾ തുടങ്ങിയവയുടെ സാന്നിധ്യമുള്ള സ്ഥലത്തും വെള്ളക്കെട്ടുള്ള ഇടത്തും വിൽപന പാടില്ല.

 വെള്ളം എന്നിവ അണുമുക്തമെന്ന് ഉറപ്പാക്കുക

 എളുപ്പത്തിൽ വൃത്തിയാക്കാവുന്നതും തുരുമ്പില്ലാത്തതുമായ കത്തി ഉപയോഗിക്കുക, മുറിക്കാൻ ഉപയോഗിക്കുന്ന പലക ഫുഡ് ഗ്രേഡ് സിന്തറ്റിക് വസ്തുകൊണ്ടു നിർമിച്ചതാവണം. തടിയാണ് ഉപയോഗിക്കുന്നതെങ്കിൽ അതിൽ വിള്ളലും തുളകളും പാടില്ല.

 മത്സ്യം സൂക്ഷിക്കേണ്ടത് വൃത്തിയുള്ള ക്രേറ്റുകളിൽ വേണം, തറയിലിടാൻ പാടില്ല. മത്സ്യമാലിന്യം ശേഖരിക്കാൻ വൃത്തിയുള്ള സംവിധാനം വേണം. അതിൽ കീടങ്ങളുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA