sections
MORE

പഞ്ചാബ് ടിവി താരത്തെ ഭർത്താവ് കൊലപ്പെടുത്തി

SHARE

ഡെറാഡൂൺ ∙ വിവാഹേതര ബന്ധം സംശയിച്ച് പഞ്ചാബ് ടിവി താരം അനിത സിങ്ങിനെ (29) ഭർത്താവും കൂട്ടുകാരനും ചേർന്ന് കഴുത്തുഞെരിച്ചു കൊന്നു.

ബോളിവുഡ് സിനിമയിൽ സുഹൃത്ത് വഴി അവസരമൊരുക്കാമെന്നു വിശ്വസിപ്പിച്ചാണ് അനിതയെ ഭർത്താവ് രവീന്ദർ പാൽ സിങ് പഞ്ചാബിലെ ഫിറോസ്പുരിൽ നിന്ന് ഉത്തരാഖണ്ഡിലെ കാലാധംഗിയിലേക്കു കൊണ്ടുപോയത്.

അവിടെ വച്ച് ഡൽഹി സ്വദേശിയായ സുഹൃത്ത് കുൽദീപ് ഒപ്പം ചേർന്നു. മൂവരും ചേർന്ന് ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ ലഹരി കലർത്തിയ പാനീയം നൽകി ബോധം കെടുത്തി. പിന്നീട് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം തിരിച്ചറിയാത്ത വിധം കത്തിച്ചു.

കാലാധംഗി വനമേഖലയിലേക്കു പോയ കാറുകളുടെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. 

English Summary: Punjabi TV actress murdered in Nainital, husband, friend held

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA