ADVERTISEMENT

നിറങ്ങളും തോരണങ്ങളും നിറച്ച് ഉൽസവപ്പറമ്പ് പോലെ അഹമ്മദാബാദ്. 36 മണിക്കൂറിൽ താഴെയുള്ള ഇന്ത്യാ സന്ദർശനത്തിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലനിയയും ഇന്നു 11.40നു സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങും.

എയർ ഫോഴ്സ് വൺ വിമാനത്തിൽ എത്തുന്ന ട്രംപിന്റെ തുടർയാത്ര, അമേരിക്കയിൽനിന്ന് ഇവിടെയെത്തിച്ചിരിക്കുന്ന തന്റെ ഒൗദ്യോഗിക വാഹനമായ കാഡിലാക് വണ്ണിലാണ് (ദ് ബീസ്റ്റ്). വിമാനത്താവളത്തിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 22 കിലോമീറ്റർ റോഡ് ഷോ. റോഡിനിരുവശവും കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങൾ അണിനിരക്കും. തുടർന്ന് സബർമതി സന്ദർശനം, നമസ്തേ ട്രംപ് പരിപാടി എന്നിവയ്ക്കു ശേഷം ആഗ്രയിലേക്ക്.

അഹമ്മദാബാദ്– ആഗ്ര– ഡൽഹി

∙ ഇന്ന് ഉച്ചയ്ക്ക് 12.15: സബർമതി ആശ്രമ സന്ദർശനം. 

∙ 1.05: മൊട്ടേര സ്റ്റേഡിയത്തിൽ ‘നമസ്തേ ട്രംപ്’ പരിപാടി. 1.10 ലക്ഷം പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിൽ ട്രംപും മോദിയും. 

trup-modi-flex
വെൽക്കം ടു ഇന്ത്യ: അഹമ്മദാബാദ് വിമാനത്താവളത്തിനു സമീപം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ട്രംപിന്റെയും ഫ്ലെക്സുകൾ.

∙ 3.30: ആഗ്രയിലേക്കു വിമാനയാത്ര.

∙ 4.45: ആഗ്രയിലെത്തുന്നു.

∙ 5.15: താജ് മഹൽ സന്ദർശനം.

∙ 6.45: ഡൽഹിയിലേക്ക്.

∙ 7.30: ഡൽഹിയിൽ വിമാനമിറങ്ങുന്നു.

∙ നാളെ രാവിലെ 10.00: രാഷ്ട്രപതി ഭവനിൽ ഒൗദ്യോഗിക സ്വീകരണം.

∙ 10.30: ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിൽ.

∙ 11.00: ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച.

∙ 12.40: വിവിധ ധാരണകൾ.

∙ വ്യാപാര കരാറില്ലെങ്കിലും പ്രതിരോധ സഹകരണത്തിനു ധാരണയുണ്ടാക്കും.

∙ രാത്രി 7.30: രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച.

∙ 10.00: മടക്കയാത്ര.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com