ADVERTISEMENT

ഗൊരഖ്പുർ (യുപി) ∙ പൗരത്വ നിയമത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ഈയിടെ അറസ്റ്റിലായ ഡോ. കഫീൽ ഖാന്റെ അമ്മാവൻ ഡോ. നസറുത്തുല്ല വാർസി (55) സ്വന്തം വീടിനു മുന്നിൽ വെടിയേറ്റു മരിച്ചു. വസ്തു ഇടപാടുകാരനായിരുന്ന ഡോ. വാർസിയെ സാമ്പത്തിക തർക്കത്തെ തുടർന്നു കൊലപ്പെടുത്തിയതാണെന്നാണു പൊലീസ് സംശയം.

രാജ്ഘട്ട് ഭാഗത്തെ ബൻകാതിചക്കിൽ ശനിയാഴ്ച രാത്രി 10.45നാണു വെടിയേറ്റത്. അഭിഭാഷകനെ കണ്ടതിനുശേഷം വീട്ടിലേക്കു നടന്നു പോകുകയായിരുന്നു ഡോ. വാർസി. 2 പേർക്കെതിരെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
2017ൽ ബിആർഡി മെഡിക്കൽ കോളജിൽ 60 നവജാതശിശുക്കൾ മരിക്കാനിടയായ സംഭവത്തിൽ ശിശുരോഗ വിദഗ്ധനായ ഡോ. കഫീൽ ഖാനെ സസ്പെൻഡ് ചെയ്തതു ദേശീയതലത്തിൽ വിവാദമായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com