ADVERTISEMENT

ലക്നൗ ∙ ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ കണ്ടെത്തിയതു രാജ്യത്തെ മൊത്തം സ്വർണശേഖരത്തിന്റെ 5 മടങ്ങ്. സോൻപഹഡി, ഹർദി മേഖലകളിലായി 12 ലക്ഷം കോടി രൂപ മൂല്യമുള്ള 3589.42 ടൺ സ്വർണശേഖരമാണു കണ്ടെത്തിയത്. നിലവിൽ ഇന്ത്യയ്ക്ക് 636 ടൺ സ്വർണശേഖരമുണ്ടെന്നാണു വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്ക്.

അതേസമയം, യുപി മൈനിങ് വകുപ്പാണു റിപ്പോർട്ട് നൽകിയതെന്നും ഇതുമായി തങ്ങൾക്കു ബന്ധമില്ലെന്നും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വിശദീകരിച്ചു.

പൊന്നിൻകുടത്തിന് അയൽക്കാർ  4

യുപിയിലെ രണ്ടാമത്തെ വലിയ ജില്ലയായ സോൻഭദ്രയ്ക്കൊരു പെരുമയുണ്ട് – രാജ്യത്ത് 4 സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക ജില്ല. മധ്യപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ബിഹാർ എന്നിവയാണ് ഈ ‘പൊന്നിൻകുട’ത്തിന്റെ അയൽക്കാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com