ADVERTISEMENT

ന്യൂഡൽഹി ∙ സിഗരറ്റും മറ്റു പുകയില ഉൽപന്നങ്ങളും ഉപയോഗിക്കാനുള്ള പ്രായപരിധി 18 വയസ്സിൽനിന്ന് 21 ആക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നു. പൊതു സ്ഥലത്തെ പുകവലിക്കുള്ള പിഴയും കൂട്ടിയേക്കും.
പ്രായപരിധി 25 ആക്കാനും പൊതുസ്ഥലത്തെ പുകവലിക്കുള്ള പിഴ 200 രൂപയിൽനിന്ന് 1000 രൂപയാക്കാനും 2015ൽ കരടുബിൽ തയാറാക്കിയിരുന്നു. പുകയില ലോബിയുടെ സമ്മർദം മൂലം 2017ൽ ഇതു പിൻവലിച്ചു.

പുതിയ ബിൽ ഉടൻ തയാറാക്കിയേക്കും.
പുകയില നിയന്ത്രണത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ രാജ്യാന്തര കരാറിൽ ഇന്ത്യയും ഒപ്പുവച്ചിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യ ഇ–സിഗരറ്റ് നിരോധിച്ചിരുന്നു. എന്നാൽ പുകയില ഉപയോഗം നിയന്ത്രിക്കാതെ, ഇ–സിഗരറ്റ് മാത്രം നിരോധിക്കുന്നതു വിമർശിക്കപ്പെട്ടു. ലോകത്തു പുകയില ഉൽപന്നങ്ങളുടെ ഉൽപാദനത്തിൽ മൂന്നാമതാണ് ഇന്ത്യ; ഉപയോഗത്തിൽ രണ്ടാമതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com