ADVERTISEMENT

 ‘എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്, പ്രധാനമന്ത്രി മോദി... വിസ്മയകരമായ ഈ സന്ദർശനമൊരുക്കിയതിനു നന്ദി’ – സബർമതി ആശ്രമത്തിൽ ഗാന്ധി സ്മൃതിയിലെ സന്ദർശക പുസ്തകത്തിൽ ഡോണൾഡ് ട്രംപ് എഴുതിയത് ഇങ്ങനെ.
ആശ്രമത്തിൽ മഹാത്മാഗാന്ധിയും കസ്തൂർബയും താമസിച്ച ഹൃദയ്കുഞ്ജ് സന്ദർശിച്ച ശേഷമാണു ട്രംപ് ഇങ്ങനെ കുറിച്ചത്. എന്നാൽ, മഹാത്മാഗാന്ധിയെക്കുറിച്ചോ അദ്ദേഹത്തിന്റെ സഹനസമരത്തെക്കുറിച്ചോ അഹിംസയെന്ന ആശയത്തെക്കുറിച്ചോ ട്രംപ് പരാമർശിക്കാഞ്ഞതു വൻ വിവാദമായി.

മുംബൈയിൽ ഗാന്ധിജി താമസിച്ചിരുന്ന മണിഭവൻ 2010 ൽ സന്ദർശിച്ചപ്പോഴും 2015 ൽ രാജ്ഘട്ടിലെത്തിയപ്പോഴും അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, ഗാന്ധിജിയുടെ ആശയങ്ങളെയും സമരങ്ങളെയും സൂചിപ്പിച്ചു കൊണ്ട് സന്ദർശകപുസ്തകങ്ങളിൽ എഴുതിയിരുന്നു. ഇതു സൂചിപ്പിച്ച് ആരാണ് മഹാത്മാഗാന്ധി എന്ന് ട്രംപിനറിയാമോ എന്ന് കോൺഗ്രസ് ചോദിച്ചു. സമൂഹമാധ്യമങ്ങളിലും രൂക്ഷവിമർശനമുയർന്നു.

ഇംഗ്ലിഷിൽ ചെറിയ അക്ഷരങ്ങളും വലിയ അക്ഷരങ്ങളും ഇടകലർത്തിയുള്ള ട്രംപിന്റെ എഴുത്തും വേലികെട്ടിയതു പോലെയുള്ള ട്രംപിന്റെയും മെലനിയയുടെയും ഒപ്പും ചർച്ചയായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com