ADVERTISEMENT

ന്യൂഡൽഹി ∙ ‘പരമാധികാരമുള്ള മനോഹര ഇന്ത്യ എന്ന മഹാത്മാഗാന്ധിയുടെ ദർശനങ്ങൾക്കൊപ്പം അമേരിക്കൻ ജനത ശക്തമായി നിൽക്കുന്നു’ – രാജ്ഘട്ടിൽ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് പുഷ്പചക്രം അർപ്പിച്ച ശേഷം സന്ദർശക പുസ്തകത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറിച്ചു. അഹമ്മദാബാദിലെ സബർമതി ആശ്രമം സന്ദർശിച്ചപ്പോൾ ട്രംപ് ഗാന്ധിജിയെക്കുറിച്ചു സന്ദർശകപുസ്തകത്തിൽ എഴുതുകയോ പറയുകയോ ചെയ്തിരുന്നില്ല. പകരം, ‘സുഹൃത്ത് മോദിക്ക് നന്ദി’ എന്നാണ് എഴുതിയത്.

ട്രംപും പത്നി മെലനിയയും രാജ്ഘട്ടിൽ ചേർന്ന് രാജ്ഘട്ടിൽ വൃക്ഷത്തൈ നട്ടു.
കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി രാജ്ഘട്ടിനെക്കുറിച്ചു വിശദീകരിച്ചു. മഹാത്മാഗാന്ധിയുടെ അർധകായ പ്രതിമ സമ്മാനിക്കുകയും ചെയ്തു. അരമണിക്കൂറോളം രാജ്ഘട്ടിൽ ചെലവിട്ട ശേഷമാണ് ഇരുവരും മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com