ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ പ്രധാന നിർദേശങ്ങൾ:

∙ 22ന് രാവിലെ 7 മുതൽ രാത്രി 9 വരെ ജനതാ കർഫ്യൂ. ആരും വീടിനു പുറത്തിറങ്ങാതിരിക്കുക. അവശ്യസേവനങ്ങൾക്കു മാത്രം ഇളവ്.

∙ അടുത്ത ഏതാനും ആഴ്ച സർക്കാർ ജോലിക്കാരും ആശുപത്രികളിലും മാധ്യമങ്ങളിലും പ്രവർത്തിക്കുന്നവരും ജനപ്രതിനിധികളും മാത്രം വീടിനു പുറത്തിറങ്ങുക. 60 വയസിനു മുകളിലുള്ളവർ വീടിനു പുറത്തിറങ്ങുന്നതു തീർത്തും ഒഴിവാക്കുക.

∙ നിയന്ത്രണങ്ങൾ കാരണം ജോലിക്ക് എത്താത്തവരുടെ ശമ്പളം നൽകാതിരിക്കരുത്.

∙ ഭക്ഷ്യവസ്തു ദൗർലഭ്യമില്ല. ആശങ്കപ്പെട്ട് ഭക്ഷ്യവസ്തുക്കളും മറ്റും വാങ്ങിക്കൂട്ടരുത്.

∙ ആൾക്കൂട്ടങ്ങളിൽനിന്ന് ഒഴി‍ഞ്ഞുനിൽക്കുക. രോഗത്തെ നിസാരമായി കരുതാതിരിക്കുക. സാമൂഹിക അകല  വ്യവസ്ഥ പാലിക്കുക. 

∙ രോഗഭീഷണി വകവയ്ക്കാതെ പ്രവർത്തിക്കുന്ന ആശുപത്രി, വിമാനത്താവളം, സർക്കാർ, മാധ്യമങ്ങൾ തുടങ്ങിയ അവശ്യമേഖലകളിലുള്ളവർക്ക് 22നു വൈകിട്ട് 5നു ജനം നന്ദി അർപ്പിക്കണം. അഞ്ചു മിനിറ്റ് എല്ലാവരും വീട്ടിൽ ബാൽക്കണിയിലോ ജനലരികിലോനിന്ന് കയ്യടിച്ചോ മണി കിലുക്കുക്കിയോ നന്ദി പ്രകടിപ്പിക്കണം. 

∙ സാധാരണ ആശുപത്രി പരിശോധനകൾ ഒഴിവാക്കുക, അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയ ഒരു മാസം മാറ്റിവയ്ക്കുക. 

∙ കോവിഡിനെ നേരിടാൻ വേണ്ടത് നിശ്ചയദാർഢ്യവും സ്വയം നിയന്ത്രണവും – സ്വയം സംരക്ഷിക്കുക, സംരക്ഷിക്കാൻ മറ്റുള്ളവരെ സഹായിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com