ADVERTISEMENT

നിർഭയ പീഡനത്തിനു ശേഷം ലൈംഗിക പീഡന കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ സജീവ ചർച്ചയായി. തുടർന്നു സർക്കാർ രൂപീകരിച്ച ജസ്റ്റിസ് വർമ സമിതിയുടെ ഭാഗമാകാൻ കഴിഞ്ഞു.

അതിനീചമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കു വധശിക്ഷ തന്നെ നൽകണമെന്നാണു വ്യക്തിപരമായ അഭിപ്രായം. ക്രൂരപീഡനത്തിനിരയായി 42 വർഷം ജീവച്ഛവമായി കഴിഞ്ഞ അരുണ ഷാൻബാഗിന്റെയും ഞാൻ തന്നെ വാദിച്ച ഡൽഹി ശാന്തി മുകുന്ദ് ആശുപത്രി പീഡനക്കേസും ഉദാഹരണങ്ങളാണ്. അരുണ കേസിൽ പ്രതി സോഹൻലാൽ വാൽമീകി 7 വർഷം ശിക്ഷ കഴിഞ്ഞ് സ്വതന്ത്രനായി. ഡൽഹി കേസിൽ പ്രതി ബുര സിങിന് ജീവപര്യന്തം തടവും 5000 രൂപ പിഴയുമാണു കിട്ടിയത്.

ഈ 2 കേസുകളിലെയും ഇരകൾ അനുഭവിച്ച വ്യഥകൾക്ക് എവിടെയാണു നീതി ലഭിച്ചത്? അരുണ ഭക്ഷണം പോലും കഴിക്കാനാവാത്ത അവസ്ഥയിലാണു ‘മരിച്ചു’ ജീവിച്ചത്. 

ഡൽഹി ആശുപത്രിക്കേസിലെ പെൺകുട്ടിയുടെ ഒരു കണ്ണു പോയി. അവൾ ജീവിതത്തിലേക്കു തിരിച്ചു വന്നത് അദ്ഭുതമാണ്.

ക്രിമിനലുകളിൽ നിന്നേറ്റ പീഡനം, അപമാനം, പരിഹരിക്കാനാവാത്ത ശാരീരിക വൈകല്യങ്ങൾ തുടങ്ങിയവ ജീവിക്കാനുള്ള അവരുടെ അവകാശങ്ങളാണു കവർന്നെടുത്തത്. ഇതു വധശിക്ഷ അർഹിക്കുന്ന കുറ്റമാണ്. 

ഇരയ്ക്കില്ലാത്ത രണ്ടാം ജീവിതം പ്രതിക്കെന്തിനാണ് എന്ന ചോദ്യം പ്രസക്തമാണ്. പ്രത്യാഘാതങ്ങളെക്കുറിച്ച് അക്രമിയുടെ മനസ്സിൽ ഭയമുണ്ടാക്കുക എന്നതും നീതി നടപ്പാക്കലാണ്. നിയമം നീതി നൽകിയില്ലെന്ന തോന്നലിൽ നിന്നാണു ജനങ്ങൾ നീതി നടപ്പാക്കുന്ന, സംഭവിക്കാൻ പാടില്ലാത്ത അവസ്ഥയുണ്ടാകുന്നത്. നീതി നടപ്പാകണമെങ്കിൽ കുറ്റവും ശിക്ഷയും ഒരേ അളവിലായിരിക്കണം.

(ലോക്സഭാംഗവും സുപ്രീംകോടതി സീനിയർ അഭിഭാഷകയുമാണ് ലേഖിക)

English Summary: Must ensure strict action for crime against woman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com