ADVERTISEMENT

ന്യൂഡൽഹി ∙ ‘വീട്ടിൽ മടങ്ങിയെത്തി മകളുടെ ചിത്രത്തെ കെട്ടിപ്പിടിച്ചു. എ‌‌ന്നിട്ട് അവളോടു പറ‌ഞ്ഞു, നമുക്കു നീതി ലഭിച്ചിരിക്കുന്നു’ ‘ഞാൻ എല്ലാവർക്കും നന്ദി പറയുന്നു. പരമോന്നത നീതിപീഠത്തിന്, സർക്കാരിന്, എല്ലാവർക്കും. അവരുടെ എല്ലാ ഹർജികളും കോടതി തള്ളി. നീതിക്കു വേണ്ടിയുള്ള കാത്തിരിപ്പ് വേദനാജനകമായിരുന്നു. എങ്കിലും നീതി നടപ്പായി’– ശിക്ഷ നടപ്പാക്കിയതിനു പിന്നാലെ നിർഭയയുടെ അമ്മ ആശാ‌ദേവി പ്രതികരിച്ചു.

‘ഈയൊരു ദിവസത്തിനു വേണ്ടിയാണ് ഞാൻ കാത്തിരുന്നത്. ഇന്നത്തെ സൂര്യോദയം ഞ‌ങ്ങളെ സംബന്ധിച്ചു പുത്തൻ സൂര്യോദയമാണ്. ഇന്ത്യയിലെ എല്ലാ പെൺ‌മക്കൾക്കും ഇതു പുതിയ ദിവസമാണ്’– അവർ പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഇനിയും പോരാടുമെന്നു വ്യക്തമാക്കിയ അവർ ശിക്ഷ നടപ്പാക്കിയ മാർച്ച് 20 നിർഭയ ന്യായ് ദിവസമായി ആചരിക്കണമെന്നും ആവശ്യപ്പെട്ടു.

English Summary: Nirbhaya mother response

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com