ADVERTISEMENT

ജനീവ ∙ കൊറോണ വൈറസ് മഹാമാരിയെ നിർമാർജനം ചെയ്യാൻ ശേഷിയുള്ള രാജ്യമാണ് ഇന്ത്യയെന്നു ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ)യുടെ എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ റയൻ. ഒരു കാലത്തു കൊലയാളികളായിരുന്ന വസൂരി, പോളിയോ എന്നീ മഹാവ്യാധികളെ രാജ്യത്തുനിന്ന് തുടച്ചുനീക്കിയ അനുഭവജ്ഞാനം ഇന്ത്യയ്ക്കുണ്ട്. ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ നേതൃത്വം വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ 1977ൽ വസൂരിയും 2014ൽ പോളിയോയും തീർത്തും ഇല്ലാതാക്കി.

കൊറോണ വൈറസ് മഹാമാരി ലോകമെങ്ങും അതിവേഗം പടരുകയാണെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനം പറഞ്ഞു. ചൈനയിൽ രോഗം ആദ്യം റിപ്പോർട്ട് ചെയ്ത് 67 ദിവസം കൊണ്ടാണ് അത് ഒരു ലക്ഷം പേരിലേക്കു പടർന്നത്. പിന്നീട് 11 ദിവസത്തിനുള്ളിൽ അതു 2 ലക്ഷമായി. അടുത്ത ഒരു ലക്ഷം പേരിലേക്കെത്താൻ 4 ദിവസമേ വേണ്ടിവന്നുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com