ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി റദ്ദാക്കിയ ട്രെയിനുകളിൽ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തവർ അവ കാൻസൽ ചെയ്യേണ്ടതില്ലെന്നും റീഫണ്ട് തുക അല്ലാതെതന്നെ അവരവരുടെ അക്കൗണ്ടിൽ ലഭിക്കുമെന്നും ഐആർസിടിസി.

ഇ ടിക്കറ്റ് കാൻസൽ ചെയ്താൽ റീഫണ്ട് കുറയുമെന്നും ഓട്ടമാറ്റിക്കായി റെയിൽവേ തന്നെ ചെയ്യുമ്പോൾ തുകയിൽ കുറവു വരില്ലെന്നും അറിയിപ്പിൽ പറയുന്നു. ഇത്തരം ട്രെയിനുകളിലെ കൗണ്ടർ ടിക്കറ്റുകൾ കാൻസൽ ചെയ്യാൻ ജൂൺ 21 വരെ സമയം അനുവദിച്ചിരുന്നു. ഈ മാസം 31 വരെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com