ADVERTISEMENT

ന്യൂഡൽഹി ∙ മഹാഭാരത യുദ്ധം ജയിച്ചത് 18 ദിവസം കൊണ്ടാണെങ്കിൽ കോവിഡിനെതിരായ യുദ്ധം 21 ദിവസമെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിസന്ധി ഘട്ടത്തിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, എയർലൈൻ ജീവനക്കാർ, അവശ്യ സേവനത്തിലുള്ളവർ എന്നിവരോടു ചിലർ മോശമായി പെരുമാറുന്നതു വേദനാജനകമാണെന്നും മോദി പറഞ്ഞു. ഡൽഹിയിലും മറ്റും കോവിഡ് ചികിത്സിക്കുന്ന ഡോക്ടർമാരെ താമസസ്ഥലത്തു നിന്ന് ഉടമകൾ ഒഴിപ്പിക്കുന്നതായി ആക്ഷേപമുയർന്നിരുന്നു.

വൈറസിന് പണക്കാരനെന്നും പാവപ്പെട്ടവനെന്നും ഭേദമില്ലെന്നും വീട്ടിലിരിക്കുന്നതാണു രക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്റെ മണ്ഡലമായ വാരാണസിയിലെ ജനങ്ങളോടു വിഡിയോ വഴി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. 

പത്രവിതരണത്തിന് തടസ്സം പാടില്ല: മന്ത്രി ജാവഡേക്കർ

ന്യൂഡൽഹി ∙ കോവിഡ് വ്യാപനം തടയാനുള്ള ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ പത്ര വിതരണത്തിനും മാധ്യമപ്രവർത്തനത്തിനും തടസ്സമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നു കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കർ നിർദേശിച്ചു.

ചില സ്ഥലങ്ങളിൽ പത്രവിതരണത്തിനു നിയന്ത്രണവും മാധ്യമപ്രവർത്തകരെയും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരെയും അകറ്റി നിർത്തുന്ന രീതിയുമുണ്ടെന്നും ഇതു പൂർണമായി ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരുൾപ്പെടെ നൽകുന്ന സേവനങ്ങൾക്കാണു കഴിഞ്ഞ ‍‍‍ഞായറാഴ്ചത്തെ ജനതാ കർഫ്യൂവിനിടെ നന്ദി പ്രകടിപ്പിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com