sections
MORE

കേന്ദ്രമന്ത്രിയാവാൻ സിന്ധ്യ ജനവിധി ലേലം ചെയ്തെന്ന് ദിഗ്‌വിജയ്

Digvijay Singh
SHARE

ന്യൂഡൽഹി ∙ കേന്ദ്രമന്ത്രിസ്ഥാനം നേടാൻ വേണ്ടി മധ്യപ്രദേശിലെ ജനവിധി ജ്യോതിരാദിത്യ സിന്ധ്യ ലേലത്തിനു വച്ചുവെന്നു മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. കോൺഗ്രസിനെ അധികാരത്തിലെത്തിച്ച 2018 ലെ ജനവിധി തകിടം മറിക്കാൻ സിന്ധ്യ നടത്തിയ ലേലം വിളിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മധ്യപ്രദേശിന്റെ ഭരണം തട്ടിയെടുത്തു.

കേന്ദ്രമന്ത്രിയാവാൻ സ്വന്തം വീട് ലേലം ചെയ്യുന്നത് മാന്യതയല്ല. കോൺഗ്രസിൽ വിശ്വസിക്കുന്നവരുടെ പ്രതീക്ഷകളാണ് സിന്ധ്യ തകർത്തത്. സിന്ധ്യയെ കോൺഗ്രസ് തഴഞ്ഞുവെന്ന ആരോപണം ശരിയല്ലെന്നും ദിഗ്‌വിജയ് പറഞ്ഞു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA