ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് ബാധിതരെ പാർപ്പിക്കുന്നതിനു രാജ്യത്തെ ആയുധ നിർമാണശാലകളിൽ പ്രതിരോധ മന്ത്രാലയം ഐസലേഷൻ സൗകര്യമൊരുക്കി. പത്തിടങ്ങളിലായി ഇതുവരെ 285 കിടക്കകൾ സജ്ജമാക്കി. ഈ ഫാക്ടറികളുടെ ഭാഗമായ ആശുപത്രികളിലെ ഡോക്ടർമാർക്കാണു പരിചരണ ചുമതല.

വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഗണ്യമായി ഉയർന്നേക്കുമെന്ന വിലയിരുത്തലിലാണു നടപടി. രോഗവ്യാപനം തടയാൻ രാജ്യത്ത് ലോക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഫാക്ടറികളുടെ പ്രവർത്തനം നിലച്ചതോടെയാണ് ഈ സൗകര്യമൊരുക്കാൻ സാധ്യത തെളിഞ്ഞത്.

വിവിധ ഫാക്ടറികളിൽ സജ്ജമാക്കിയ കിടക്കകളുടെ എണ്ണം ഇങ്ങനെ: ജബൽപുർ (മധ്യപ്രദേശ്) – 40, കോസിപ്പുർ, ഇഷാപുർ (ബംഗാൾ), ഖഡ്കി, അംബജ്ഹരി (മഹാരാഷ്ട്ര), കാൻപുർ (യുപി), ഖമരിയ (മധ്യപ്രദേശ്) – 30 വീതം, അംബർനാഥ് (മഹാരാഷ്ട്ര) – 25, ആവഡി (തമിഴ്നാട്), മേഡക് (തെലങ്കാന) – 20 വീതം.

ഡോക്ടർമാരുടെ സേവനം തേടി കേന്ദ്രം

ന്യൂഡൽഹി ∙ കോവിഡിനെതിരായ പോരാട്ടത്തിൽ സന്നദ്ധസേവനത്തിനു തയാറുള്ള ഡോക്ടർമാരെ തേടി സർക്കാർ. സർക്കാർ, സേനാവിഭാഗങ്ങൾ, പൊതു, സ്വകാര്യ മേഖലകൾ എന്നിവിടങ്ങളിൽ നിന്നും വിരമിച്ചവരും അല്ലാത്തവരുമായ ഡോക്ടർമാർ സേവനത്തിനു തയാറാണോ എന്ന് അറിയിക്കണമെന്നു നിതി ആയോഗ് വെബ്സൈറ്റിൽ സർക്കാർ അഭ്യർഥിച്ചു. തയാറുള്ളവർ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com