ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധ, ചികിത്സാമേഖലകളിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ പ്രത്യേക സൗജന്യ ഇൻഷുറൻസ് പദ്ധതിയുമായി കേന്ദ്രസർക്കാർ. ഇതിന് പ്രീമിയം തുകയൊന്നും അടയ്ക്കേണ്ടതില്ല.

കേന്ദ്ര, സംസ്ഥാന സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സൗഖ്യ കേന്ദ്രങ്ങളിലും കോവിഡ് പ്രതിരോധ, ചികിത്സാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് പരിരക്ഷ ലഭിക്കും. കോവിഡ് ബാധിതരുടെ ചികിത്സയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപകടം സംഭവിച്ചാലുള്ള നഷ്ടപരിഹാരമാണിത്. മൊത്തം 22 ലക്ഷം പേർക്ക് പരിരക്ഷ ലഭിക്കുന്നമെന്നാണ് സർക്കാർ കണക്ക്.

ആശാ വർക്കർമാർ, ശുചീകരണ ജീവനക്കാർ, വാർഡ് ബോയ്സ്, പാരാ മെഡിക്കൽ ജീവനക്കാർ, ടെക്നീഷ്യൻമാർ, നഴ്സുമാർ, ഡോക്ടർമാർ, സ്പെഷലിസ്റ്റുകൾ എന്നിവർക്ക് പരിരക്ഷ ലഭിക്കും. 

English Summary: 50 lakh worth insurance to medical members

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com