sections
MORE

എയിംസ് ഒരുക്കുന്നു കുഞ്ഞൻ വെന്റിലേറ്റർ

corona-health
SHARE

ന്യൂഡൽഹി ∙ വെന്റിലേറ്റർ ക്ഷാമം പരിഹരിക്കാൻ അതിന്റെ കുഞ്ഞൻ പതിപ്പ് അവതരിപ്പിക്കാൻ എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്). ഭാരം കുറഞ്ഞതും എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്നതുമായ വെന്റിലേറ്റർ പരീക്ഷിക്കാനാണു ശ്രമം. സ്വകാര്യ കമ്പനിയായ അഗ്‌വ ഹെൽത്ത്കെയർ വികസിപ്പിച്ച മാതൃകയാണു പരിഗണനയിലുള്ളതെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ അറിയിച്ചു.

അതേസമയം, 7 ലക്ഷം കോവിഡ് നിർണയ കിറ്റുകൾ ലഭ്യമാക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ). ഇവ വിതരണം ചെയ്യാൻ കഴിയുന്ന കമ്പനികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. വില, ഒരു കിറ്റിൽ എത്ര പരിശോധന സാധ്യമാവും, എപ്പോൾ ലഭ്യമാക്കും തുടങ്ങിയ വിവരങ്ങളും തേടി.

English Summary: AIIMS preparing small ventilator

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA