ADVERTISEMENT

ന്യൂഡൽഹി ∙ പ്രതിരോധ, ചികിത്സാ സംവിധാനങ്ങൾ ശക്തമാക്കിയും തൊഴിലിനും വരുമാനത്തിനുമുള്ള നഷ്ടങ്ങൾ പരിഹരിച്ചും കോവിഡ് പ്രതിസന്ധി നേരിടണമെന്ന് ജി–20 അസാധാരണ ഉച്ചകോടിയിൽ ധാരണ. കോവിഡ് സൃഷ്ടിക്കുന്ന സാമൂഹികവും സാമ്പത്തികവും ധനപരവുമായ പ്രശ്നങ്ങൾ നേടുന്നതിന് 5 ലക്ഷം കോടി ഡോളർ (ഏകദേശം 380 ലക്ഷം കോടി രൂപ) ചെലവിടാൻ ജി–20 കൂട്ടായ്മയുടെ നേതാക്കൾ വിഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തിയ ഉച്ചകോടി തീരുമാനിച്ചു.

6 കാര്യങ്ങൾക്ക് ഒത്തൊരുമിച്ചുള്ള ശക്തമായ ഇടപെടൽ വേണമെന്നാണ്, ഇപ്പോൾ സൗദി അറേബ്യ നേതൃത്വം നൽകുന്ന കൂട്ടായ്മയുടെ ഉച്ചകോടിയിൽ ധാരണയിലെത്തിയത്:

∙ ജീവന്റെ സംരക്ഷണം

∙ ജനങ്ങളുടെ തൊഴിലിന്റെയും വരുമാനത്തിന്റെയും സംരക്ഷണം

∙ ആത്മവിശ്വാസം വീണ്ടെടുക്കുക, ധന സുസ്ഥിരത ഉറപ്പാക്കുക, വളർച്ച വീണ്ടെടുക്കുക

∙ വ്യാപാരത്തിനും ആഗോള വിതരണ ശൃംഖലകൾക്കുമുണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്ക്കുക

∙ സഹായം ആവശ്യമുള്ള രാജ്യങ്ങൾക്കെല്ലാം ഉറപ്പാക്കുക

∙ പൊതു ആരോഗ്യ, സാമ്പത്തിക നടപടികളിൽ ഏകോപനം ഉറപ്പാക്കുക. 

ആരോഗ്യ മേഖലയിൽ ഉപയോഗിക്കുന്ന വസ്തുക്കൾ ആവശ്യമായ തോതിലും ന്യായവിലയ്ക്കും എല്ലാ രാജ്യങ്ങളിലും എത്രയും  വേഗം ലഭ്യമാക്കേണ്ടതുണ്ടെന്ന് ഉച്ചകോടി വിലയിരുത്തി.

∙ ‘മനുഷ്യരെ കേന്ദ്രസ്ഥാനത്തു നിർത്തി ആരോഗ്യ മേഖലയിലെ ഗവേഷണങ്ങളുടെ മെച്ചം പങ്കുവയ്ക്കാനുൾപ്പെടെ രാജ്യങ്ങൾ പരസ്പരം സഹകരിക്കണം. കോവിഡ് ബാധിതരിൽ 90 ശതമാനവും മരിച്ചവരിൽ 88 ശതമാനവും ജി–20 രാജ്യങ്ങളിലാണ്.’ – പ്രധാനമന്ത്രി നരേന്ദ്ര മോദി (ജി–20 ഉച്ചകോടിയിൽ)

English Summary: G20 with 5 lakh crore dollars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com