ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്ത് ലോക്ഡൗൺ നിലനിൽക്കെ, വീട്ടുപടിക്കൽ മരുന്നെത്തിച്ചു നൽകാൻ മെഡിക്കൽ സ്റ്റോറുകൾക്കു കേന്ദ്രാനുമതി. ഇതിനായി ജില്ലാ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിൽ പ്രത്യേകം ഇമെയിൽ ഐഡി റജിസ്റ്റർ ചെയ്യണം. ഇമെയിൽ മുഖേന ലഭിക്കുന്ന കുറിപ്പടിയിൽ മാത്രമേ മരുന്നെത്തിക്കാവൂ. മരുന്നുകട പ്രവർത്തിക്കുന്ന റവന്യു ജില്ലാ പരിധിയിൽ മാത്രമാണ് അനുമതി. മാറാരോഗങ്ങൾക്കുള്ള മരുന്നാണെങ്കിൽ 30 ദിവസം വരെയും അല്ലാത്തവയ്ക്ക് ഒരാഴ്ച വരെയും കുറിപ്പടിക്കു കാലാവധിയുണ്ടാകും. ഇടപാടു വിവരങ്ങൾ കെമിസ്റ്റ് സൂക്ഷിക്കണം.

English Summary: Permission to home delivery of medicine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com