ADVERTISEMENT

ന്യൂഡൽഹി ∙ ഒരു സുന്ദരിക്കുഞ്ഞിനൊപ്പം രാജ്യത്തിന്റെ കാത്തിരിപ്പിനുള്ള മറുപടിക്കു കൂടി ‘ജന്മം’ നൽകിയ പെൺകരുത്തിന്റെ പേരാണിപ്പോൾ മിനാൽ. രാജ്യത്തെ ആദ്യ തദ്ദേശീയ കൊറോണ പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്ത ശാസ്ത്ര സംഘത്തെ നയിച്ചത് പുണെ സ്വദേശിനി മിനാൽ ദഖാവെ ഭോസ്‌ലെ ആണ്. നിറവയറുമായി പ്രസവത്തിനു തൊട്ടുമുൻപുള്ള ദിവസവും നടത്തിയ ഗവേഷണത്തിന്റെ ഫലം. 

തദ്ദേശീയമായി രൂപപ്പെടുത്തിയ ആദ്യ പരിശോധനാ കിറ്റെന്ന ഖ്യാതിക്കൊപ്പം, കോവിഡ് പ്രതിരോധത്തിൽ രാജ്യം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിക്കുള്ള ഉത്തരം കൂടിയാണ് ഈ കണ്ടെത്തൽ. മൈലാബ് ഡിസ്കവറി സൊല്യൂഷനിലെ ചീഫ് വൈറോളജിസ്റ്റായ മിനാലും സംഘവും 6 മാസത്തോളമെടുക്കുന്ന ഗവേഷണം 6 ആഴ്ച കൊണ്ടു ലക്ഷ്യത്തിലെത്തിച്ചു. ഗവേഷണം ഔദ്യോഗികമായി അംഗീകരിക്കുന്നതിനായി നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനു സമർപ്പിച്ചതിന്റെ അടുത്ത ദിവസം മിനാൽ പെൺകുഞ്ഞിനു ജന്മം നൽകി! എൻഐവിക്കു പിന്നാലെ, സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ, ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി എന്നിവയുടെയും അംഗീകാരം ലഭിച്ചതോടെ വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കാൻ അനുമതിയായി. 

പുണെ ആസ്ഥാനമായ മൈലാബ്, ഒരാഴ്ച കൊണ്ട് 1 ലക്ഷം കിറ്റുകൾ നിർമിച്ചു നൽകുമെന്നാണ് സർക്കാരിനു നൽകിയിരിക്കുന്ന ഉറപ്പ്. ആദ്യ ബാച്ച് കൈമാറുകയും ചെയ്തു. നിലവിൽ 4 – 8 മണിക്കൂർ എടുത്താണ് രോഗനിർണയം. എന്നാൽ, രണ്ടര മണിക്കൂർ കൊണ്ട് പരിശോധന സാധ്യമാകുന്നതാണ് ‘മൈലാബ് പാത്തോഡെക്റ്റ് കോവിഡ് -19 ക്വാളിറ്റേറ്റീവ് പി‌സി‌ആർ കിറ്റ്’. വിലക്കുറവും നേട്ടമാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com