ADVERTISEMENT

ന്യൂഡൽഹി ∙ യുപിയിലെ അമേഠിയിലേക്ക് ഭക്ഷ്യവസ്തുക്കളും മരുന്നും അയച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 3 വട്ടം പ്രതിനിധാനം ചെയ്ത മണ്ഡലത്തിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്മൃതി ഇറാനിയോടു രാഹുൽ തോറ്റിരുന്നു. പ്രദേശവാസികൾക്ക് ഇവ വിതരണം ചെയ്യാൻ പാർട്ടി പ്രവർത്തകരെ അദ്ദേഹം ചുമതലപ്പെടുത്തി.

ഒരു ട്രക്ക് ലോഡ് ഗോതമ്പാണ് ഇന്നലെ മണ്ഡലത്തിൽ എത്തിച്ചത്. വരും ദിവസങ്ങളിലും ഭക്ഷ്യ പദാർഥങ്ങളും മരുന്നും ലഭ്യമാക്കുമെന്നു പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വയനാട് മണ്ഡലത്തിലേക്കു കഴിഞ്ഞ ദിവസം എംപി ഫണ്ടിൽ നിന്ന് രാഹുൽ 2.7 കോടി രൂപ അനുവദിച്ചിരുന്നു. മണ്ഡലത്തിലെ ആശുപത്രികളിൽ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങാൻ തുക ഉപയോഗിക്കും.

തൊഴിലുറപ്പ് വേതനം മുൻകൂർ വേണം: സോണിയ

ന്യൂഡൽഹി ∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾക്ക് 21 ദിവസത്തെ വേതനം മുൻകൂർ നൽകണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കത്ത്.

ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഗ്രാമീണ മേഖലയിലെ 8 കോടിയോളം തൊഴിലാളികൾ ദുരിതത്തിലാണെന്നു സോണിയ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com