ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡിനെതിരായ പോരാട്ടത്തിൽ മറ്റു രാജ്യങ്ങൾ, പ്രവാസികൾ, വിദേശ പൗരന്മാർ എന്നിവരിൽ നിന്നു ധനസഹായം ലഭിച്ചാൽ സ്വീകരിക്കാൻ കേന്ദ്ര തീരുമാനം. ഇതുവരെയുള്ള നയത്തിൽനിന്നുള്ള മാറ്റമാണിത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഇന്ത്യൻ സ്ഥാനപതിമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. പി എം കെയേഴ്സ് നിധിയിലേക്ക് ആവുന്നത്ര സഹായം സമാഹരിക്കാനും ആഹ്വാനം ചെയ്തു. അസാധാരണ സാഹചര്യം നേരിടാൻ അസാധാരണമായ നടപടികൾ വേണ്ടിവരുമെന്നും മോദി പറഞ്ഞു.

2018ൽ കേരളം പ്രളയത്തെ നേരിട്ടപ്പോൾ ഗൾഫ് രാജ്യങ്ങൾ സഹായം നൽകാൻ തയാറായിന്നെങ്കിലും സ്വീകരിക്കാൻ കേന്ദ്രസർക്കാർ അനുവദിച്ചില്ല. സംസ്ഥാനങ്ങൾ നേരിട്ടു സഹായം സ്വീകരിക്കുന്നതു സംബന്ധിച്ചു വ്യക്തതയുമില്ല. ഇപ്പോൾ വിദേശ രാജ്യങ്ങളും പ്രതിസന്ധിയിലാണ്. ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചാലും സഹായ പ്രതീക്ഷ വേണ്ട. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com