ADVERTISEMENT

ന്യൂഡൽഹി ∙ ആദായ നികുതി ഇളവിനായി നിക്ഷേപം നടത്താനുള്ള സമയപരിധി ജൂൺ 30 വരെയാക്കി. ഇതനുസരിച്ച് 2019–20ലെ റിട്ടേണിൽ ഇളവ് വാങ്ങാം. റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയവും ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്.

ഈ മാസം മുതൽ ജൂൺ വരെ നടത്തുന്ന പിഎഫ് നിക്ഷേപത്തിന് 2019–20 വർഷമാണോ 2020–21 വർഷമാണോ ഇളവു വേണ്ടതെന്നു സ്വയം തീരുമാനിക്കാം. എൽഐസി, എൻഎസ്‌സി, മെഡിക്ലെയിം, 80 ജി പ്രകാരമുള്ള സംഭാവനകൾ എന്നിവയ്ക്കും ജൂൺ 30 എന്ന സമയപരിധി ആനുകൂല്യമുണ്ട്. കോവിഡ് പ്രതിരോധ നടപടികൾക്കായുള്ള പ്രധാനമന്ത്രിയുടെ നിധിയിലേക്കുള്ള സംഭാവനകൾക്ക് 100% നികുതിയിളവുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com