ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡിനെതിരെ രാജ്യം പ്രതിരോധം ശക്തമാക്കവെ, പരമ്പരാഗത ചികിത്സാരീതികൾ ശീലമാക്കാൻ നിർദേശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധശേഷി വർധിപ്പിക്കാൻ ആയുഷ് മന്ത്രാലയം നിർദേശിക്കുന്ന വിവിധ മാർഗങ്ങളെക്കുറിച്ചാണ് മോദിയുടെ പരാമർശം.

ആയുഷ് മന്ത്രാലയത്തിന്റെ നിർദേശങ്ങളിൽ ചിലത്

∙ ഇളംചൂടുവെള്ളം കുടിക്കുന്നതു ശീലമാക്കുക. ∙ യോഗാസനവും പ്രാണായാമവും പോലുള്ള ധ്യാനമുറകൾ അരമണിക്കൂർ ചെയ്യുക. ∙ ആഹാരം പാകം ചെയ്യുമ്പോൾ മഞ്ഞൾ, ജീരകം, മല്ലി, െവളുത്തുള്ളി ഉപയോഗിക്കുക. ∙ ദിവസവും രാവിലെ 10 ഗ്രാം ച്യവനപ്രാശം കഴിക്കാം. ∙ ഔഷധചായയോ തുളസി, കറുവപ്പട്ട, കുരുമുളക്, ഉണക്കമുന്തിരി, ഉണക്കയിഞ്ചി എന്നിവയിട്ടുണ്ടാക്കിയ കഷായമോ കുടിക്കാം. ∙ മഞ്ഞളിട്ട 150 മില്ലിലീറ്റർ ചൂടുപാൽ ദിവസവും കുടിക്കാം.

∙ എള്ളെണ്ണ, വെളിച്ചെണ്ണ, നെയ്യ് ഇവയിലേതെങ്കിലുമൊന്ന് രാവിലെയും വൈകിട്ടുമായി മൂക്കിനു മുകളിൽ പുരട്ടുക. ∙ ഒരു ടീസ്പൂൺ എള്ളെണ്ണയോ വെളിച്ചെണ്ണയോ 3 മിനിറ്റോളം വായിൽ കൊള്ളിക്കുക. ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ചു വായ കഴുകുക. ∙ തൊണ്ടവേദന, ചുമ എന്നിവ വന്നാൽ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ഒപ്പം പുതിനയിലയോ പെരുംജീരകമോ ഇട്ട് ആവി പിടിക്കാം. ഗ്രാമ്പൂ പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കാം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com