ADVERTISEMENT

അയോധ്യ ∙ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ പരാമർശത്തിന് ‘ദ് വയർ’ പത്രാധിപർ സിദ്ധാർഥ് വരദരാജനെതിരെ കേസ്. തബ്‍ലീഗ് സമ്മേളനം നടന്ന ദിവസം, രാമനവമി സമ്മേളനം പതിവുപോലെ നടത്തുമെന്നും ശ്രീരാമൻ കൊറോണവൈറസിൽ നിന്നു സംരക്ഷിക്കുമെന്നും ആദിത്യനാഥ് പറഞ്ഞിരുന്നതായി വരദരാജൻ ട്വീറ്റ് ചെയ്തിരുന്നു.

വൈറസിൽ നിന്നു രക്ഷിക്കുമെന്നു പറഞ്ഞത്  ആദിത്യനാഥ് അല്ല, ആചാര്യ പരമഹംസ് ആണെന്നും ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ അതു ലംഘിച്ച് ആദിത്യനാഥ് യോഗം നടത്തിയെന്നും അദ്ദേഹം പിന്നീട് തിരുത്തിയിരുന്നു.കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് വരദരാജൻ കുറ്റപ്പെടുത്തി. നടപടിയെ കോൺഗ്രസ് നേതാവ് പി. ചിദംബരവും വിമർശിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com