ADVERTISEMENT

ഹൈദരാബാദ് ∙ കോവിഡ് രോഗി മരിച്ചതിനെ തുടർന്ന് ഒപ്പം ചികിത്സയിലുണ്ടായിരുന്ന സഹോദരൻ ഡോക്ടറെ കയ്യേറ്റം ചെയ്തു. ഗാന്ധി സർക്കാർ ആശുപത്രിയിലാണ് സംഭവം. ഐസലേഷിലുള്ള മറ്റു ചിലരും മരണവിവരമറിഞ്ഞ് ജനൽച്ചില്ലുകൾ തകർക്കുന്നതുൾപ്പെടെയുള്ള നാശനഷ്ടങ്ങൾ വരുത്തി. പൊലീസിനെ വിളിച്ചെങ്കിലും അവരും ഇടപെടാൻ മടിച്ചു.

മറ്റു രോഗങ്ങളും ഉണ്ടായിരുന്ന 54വയസ്സുകാരനാണു മരിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരനു പുറമേ മറ്റു രണ്ടു ബന്ധുക്കളും ഇവിടെ ചികിത്സയിലുണ്ട്.

ഇവരും മറ്റ് ഏതാനും പേരും ഡൽഹിയിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരും അവരുമായി സമ്പർക്കം പുലർത്തിയവരുമാണ്. സെക്യൂരിറ്റി ജീവനക്കാരെയും മർദിച്ചു. മറ്റു ജീവനക്കാർ 2 മണിക്കൂറോളം മുറി അടച്ചിട്ടിരുന്നു. മർദനമേറ്റ ഡോക്ടറെ ക്വാറന്റീനിലാക്കാനും അക്രമം നടത്തിയവർക്കെതിരെ കേസെടുക്കാനും തീരുമാനമായി.

ഐസലേഷൻ  പട്ടികയിൽ പേര്: സ്ത്രീയെ ജവാൻ വെടിവച്ചു കൊന്നു

മെയ്ൻപുരി (യുപി) ∙ ഐസലേഷൻ പട്ടികയിൽ തന്റെ കുടുംബത്തെ ചേർത്ത ആളുടെ സഹോദരഭാര്യയെ അലിപ്പുരിൽ ജവാൻ വെടിവച്ചുകൊന്നു. മറ്റു ജില്ലകളിൽ നിന്നു വന്നവരുടെ പേരുകൾ പഞ്ചായത്തിന്റെ നിർദേശപ്രകാരം നൽകിയ വിനയ് യാദവിന്റെ വീട്ടിലെത്തി ശൈലേന്ദ്ര എന്ന ജവാനാണ് അതിക്രമം കാട്ടിയത്.

ഇയാളെ അറസ്റ്റ് ചെയ്തു. യാദവിനെ കയ്യേറ്റം ചെയ്യുന്നതു കണ്ട് സഹോദരൻ ദിനേശും ഭാര്യ സന്ധ്യയും ഓടിയെത്തിയപ്പോഴാണ് ജവാൻ വെടിയുതിർത്തത്. വെടിയേറ്റ സന്ധ്യ (36) തൽക്ഷണം മരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com