ADVERTISEMENT

ജമ്മു ∙ ലോക്‌‍ഡൗൺ കാലത്ത് സുഖമായി വീട്ടിലെത്താൻ ‘ശവമായി’ അഭിനയിച്ച് ആംബുലൻസിൽ പോയ രോഗി കുടുങ്ങി. പരുക്കേറ്റ് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്ന ഹക്കം ദിൻ ആണ് ചികിത്സ കഴിഞ്ഞപ്പോൾ പൂഞ്ചിലെ വീട്ടിലെത്താൻ ഈ സൂത്രം പ്രയോഗിച്ചത്.

മറ്റു 3 പേരുടെ സഹായത്തോടെ മരണ സർട്ടിഫിക്കറ്റ്  ഉണ്ടാക്കി ആംബുലൻസിൽ പോകുമ്പോഴാണ് വാഹനം പൊലീസ് പരിശോധിച്ചത്. അറസ്റ്റിലായ 4 പേരെയും പൊലീസ് ക്വാറന്റീനിലാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com