ADVERTISEMENT

ന്യൂഡൽഹി ∙ പത്മശ്രീ ജേതാവും സിഖ് ആത്മീയ ഗായകനുമായ സർദാർ നിർമൽ സിങ് (62) കോവിഡ് ബാധിച്ചു മരിച്ചു. അമൃത്‍സറിലെ സുവർണ ക്ഷേത്രത്തിൽ മുൻ ‘ഹസൂരി രാഗി’ (വേദഗ്രന്ഥ വ്യാഖ്യാതാവ്) ആയിരുന്നു. മൃതദേഹം പഞ്ചാബിലെ വീർകയിൽ സംസ്കരിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും അനുയായികൾ തടഞ്ഞു. പിന്നീട് അടുത്തുതന്നെ ഫത്തേഗഡ് ചക്കിലെ ശ്മശാനത്തിലേക്കു മാറ്റി. 

ശ്വാസതടസ്സം, ബോധക്ഷയം എന്നീ ലക്ഷണങ്ങളോടെ 30നാണു നിർമൽ സിങ് ചികിത്സ തേടിയത്. വീട്ടിൽനിന്നു 2 പേർ യുഎസിൽ പോയിവന്നത് ഈയിടെയാണ്. സമീപനാളുകളിൽ വലിയ സമ്മേളനങ്ങളിൽ പങ്കെടുത്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com