ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ്  പ്രതിരോധ മരുന്ന് വികസിപ്പിക്കാനുള്ള ശ്രമം അവസാനഘട്ടത്തിലെന്ന് യുഎസിലെ പിറ്റ്സ്ബർഗ് സർവകലാശാലയിലെ ശാസ്ത്രജ്ഞ സംഘം. പ്രതിരോധ ശേഷി നേടാൻ സ്പൈക് പ്രോട്ടീൻ ആവശ്യമാണെന്ന കണ്ടെത്തൽ ഗവേഷണത്തിൽ നിർണായകമായി. ഇതോടെ പ്രോട്ടോടൈപ്പ് വാക്സിൻ രൂപപ്പെടുത്തി. ഇത് എലികളിൽ പ്രയോഗിച്ചപ്പോൾ, രണ്ടാഴ്ചയ്ക്കുള്ളിൽ ആന്റിബോഡി രൂപപ്പെട്ടെന്നും സർവകലാശാല അറിയിച്ചു. വൈകാതെ ഇതു മനുഷ്യരിൽ പരീക്ഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗവേഷക സംഘം.

ഓസ്ട്രേലിയയിൽ മരുന്നുപരീക്ഷണം

സിഡ്നി ∙ കോവിഡിനെതിരെ മരുന്നുപരീക്ഷണം ആരംഭിച്ചതായി ഓസ്ട്രേലിയ. കോമൺവെൽത്ത് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് ഓർഗനൈസേഷൻ മരുന്നുപരീക്ഷണം തുടങ്ങിയതായും ആദ്യഘട്ടം 3 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും ദേശീയ ശാസ്ത്ര ഏജൻസി അറിയിച്ചു. പരീക്ഷണം വിജയമായാലും രോഗികളിലേക്കു മരുന്നെത്താൻ ഒന്നര വർഷം എടുക്കും.

English Summary: Covid preventive medicine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com