ADVERTISEMENT

ന്യൂഡൽഹി ∙ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1500ലേറെ കോവിഡ് കേസുകൾ. മാർച്ച് 27ന് 724 കേസുകൾ മാത്രമായിരുന്ന സ്ഥാനത്താണിത്. നിലവിൽ 2300ലേറെയാണ്. വർധന മൂന്നിരട്ടിയിലേറെ. മാർച്ച് 10 വരെ 50ൽ താഴെയായിരുന്നു കേസുകൾ. 

തമിഴ്നാട്, ഡൽഹി, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ഒരാഴ്ചയ്ക്കിടെ രോഗികൾ കൂടിയത്. അതേസമയം, സമൂഹവ്യാപനം ഇപ്പോഴും ഉണ്ടായിട്ടില്ലെന്നത് ആശ്വാസകരം. 

കോവിഡിനെതിരെ പ്രതിരോധമൊരുക്കുന്നതിൽ, യൂറോപ്യൻ രാജ്യങ്ങളുമായുള്ള താരതമ്യത്തിൽ ഇന്ത്യയുടെ നില ഭേദമാണെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞു. രാജ്യത്തു മെഡിക്കൽ സാമഗ്രികളുടെ ദൗർലഭ്യമില്ലെന്നും ആവശ്യമായവ കൃത്യമായി ഉറപ്പാക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ പറഞ്ഞു. 

ആരോഗ്യ പ്രവർത്തകർ: സുരക്ഷ ഉറപ്പാക്കണം

കോവിഡ് പ്രതിരോധ രംഗത്തുള്ളവരെ കയ്യേറ്റം ചെയ്യുന്നവർക്കെതിരെ കർശന നടപടിക്കു സംസ്ഥാനങ്ങളോടു നിർദേശിച്ച് ആഭ്യന്തര മന്ത്രാലയം. ഡോക്ടർമാരടക്കം കടമ നിർവഹിക്കുമ്പോൾ രോഗികളും ബന്ധുക്കളും തടസ്സം നിൽക്കരുതെന്ന് ഡോ. ഹർഷ് വർധൻ പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ മറ്റെന്തിനെക്കാളും പ്രധാനമാണ്.

ജൻധൻ: പണമെത്തിത്തുടങ്ങി

പ്രധാൻമന്ത്രി ജൻധൻ യോജനയിലെ സ്ത്രീകളായ അക്കൗണ്ട് ഉടമകൾക്ക് ഈ മാസത്തെ വിഹിതമായ 500 രൂപ നേരിട്ട് അക്കൗണ്ടിലേക്കു ക്രെഡിറ്റ് ചെയ്തു തുടങ്ങിയതായി ഗ്രാമവികസന മന്ത്രാലയം അറിയിച്ചു. അടുത്ത 3 മാസത്തേക്കാണ് ആശ്വാസധനം ലഭിക്കുക. പണം പിൻവലിക്കുമ്പോൾ സാമൂഹിക അകലം ഉറപ്പുവരുത്താനുള്ള മാനദണ്ഡം പാലിക്കണമെന്നും സർക്കാർ അറിയിച്ചു.

English Summary: Patients increase thrice in one week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com