sections
MORE

കേരള മാതൃകയിൽ ദുരന്ത സെസ് ചുമത്താൻ കേന്ദ്രവും

bengal-cyclone-amphan-1
SHARE

ന്യൂഡൽഹി ∙ കോവിഡ്കാല സാമ്പത്തിക പ്രതിസന്ധി നേരിടാൻ കേരളത്തിലെ പ്രളയ സെസിന്റെ മാതൃകയിൽ, ചരക്ക് സേവന നികുതിക്കൊപ്പം (ജിഎസ്ടി) ദുരന്ത സെസ് ഏർപ്പെടുത്തുന്നതു പരിഗണനയിലെന്ന് കേന്ദ്ര ധനമന്ത്രാലയ വൃത്തങ്ങൾ. ഇതിനായുള്ള ഭരണഘടനാ വ്യവസ്ഥ ഇതുവരെ പ്രയോജനപ്പെടുത്തിയത് കേരളം മാത്രമാണ്.

ഭരണഘടനയിലെ 279എ(4)(എഫ്) വകുപ്പുപ്രകാരം, ദുരന്തത്തിന്റെ പേരിൽ സെസ് ഏർപ്പെടുത്തുന്നതിന് ജിഎസ്ടി കൗൺസിലിനു ശുപാർശ ചെയ്യാം.
കൗൺസിലിന്റെ നിർദേശാനുസരണം ജിഎസ്ടി നിയമത്തിൽ ഭേദഗതി വരുത്തിയാണ് കഴിഞ്ഞ ഓഗസ്റ്റ് 1 മുതൽ 1% സെസ് ഏർപ്പെടുത്താൻ കേരളത്തിന് അനുമതി നൽകിയത്. 5% നികുതി സ്ലാബിൽ ഉൾപ്പെടുന്ന നിത്യോപയോഗ വസ്തുക്കൾക്കൊഴികെ ചില്ലറ വിൽപനയിലാണ് കേരളം സെസ് ഏർപ്പെടുത്തിയത്. നാമമാത്ര സെസ് ഏർപ്പെടുത്തുന്നത് ഉപയോക്താക്കൾക്കു വലിയ ആഘാതമാവില്ലെന്നാണ് വിലയിരുത്തൽ.

ജിഎസ്ടി കൗൺസിൽ ഏതാനും ആഴ്ചയ്ക്കുള്ളിൽ വിളിച്ചു ചേർക്കാനാണ് ആലോചന. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരത്തിനു തുക കണ്ടെത്താൻ വിപണിയിൽനിന്നു വായ്പയെടുക്കുന്നതും പരിഗണനയിലാണെന്നു കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു. നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന നിർദേശവും പരിഗണനയിലുണ്ട്. നിലവിൽ, 4 മാസത്തെ നഷ്ടപരിഹാരം കുടിശികയാണ്.

സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിൽ 14% വളർച്ചയെന്നു കണക്കാക്കിയാണ് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. റവന്യു വളർച്ച 14 ശതമാനത്തിൽ കുറവെങ്കിൽ, അതിലെ വ്യത്യാസമാണ് നഷ്ടപരിഹാരമായി നൽകുന്നത്. നിലവിൽ, 2022 വരെയാണ് കേന്ദ്രം നഷ്ടപരിഹാരം നൽകേണ്ടത്. ഇതു നീട്ടണമെന്ന ആവശ്യം സംസ്ഥാനങ്ങൾ നേരത്തെ 15ാം ധനകാര്യ കമ്മിഷനിൽ ഉന്നയിച്ചെങ്കിലും കേന്ദ്രം എതിർത്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA