ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്ത് 25 മുതൽ ആഭ്യന്തര വിമാന സർവീസ് പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതിനു പിന്നാലെ വിമാന കമ്പനികൾ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവ 25 മുതലും ഗോ എയർ, വിസ്താര എന്നിവ ജൂൺ 1 മുതലുമുള്ള ബുക്കിങ് ആണ് ആരംഭിച്ചത്.

ലോക്ഡൗൺ കാലത്തു യാത്ര റദ്ദായവർക്കു മറ്റൊരു തീയതിയിലേക്ക് ടിക്കറ്റ് മാറ്റിയെടുക്കാം. മാർച്ച് 25 മുതൽ ഈ മാസം 3 വരെയുള്ള യാത്രകളുടെ ടിക്കറ്റ് തുക യാത്രക്കാർക്കു തിരികെ നൽകും. അതിനു ശേഷമുള്ള തീയതികളിലെ യാത്രകളുടെ തുക യാത്രക്കാരന്റെ പേരിൽ സൂക്ഷിച്ചിട്ടുണ്ടെന്നും (ക്രെഡിറ്റ് ഷെൽ) ടിക്കറ്റ് പിഎൻആർ നമ്പറിന്റെ അടിസ്ഥാനത്തിൽ മറ്റൊരു തീയതിയിലേക്കു വീണ്ടും ബുക്ക് ചെയ്യാമെന്നും കമ്പനികൾ അറിയിച്ചു. തീയതി മാറ്റുന്നതിന് കമ്പനികൾ ഈടാക്കുന്ന നിശ്ചിത ഫീസ് ഒഴിവാക്കുമെങ്കിലും മാറ്റിയ തീയതിയിലുള്ള ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിൽ വ്യത്യാസമുള്ള തുക യാത്രക്കാർ നൽകണം.

പുനരാരംഭിക്കുന്ന വിമാന സർവീസുകളുടെ സമയവിവര പട്ടികയ്ക്കു വ്യോമയാന ഡയറക്ടറേറ്റ് ജനറൽ രൂപം നൽകി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കടക്കം 383 റൂട്ടുകളിലേക്കുള്ള പട്ടികയാണു തയാറാക്കിയത്.

English Summary: Flight ticket booking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com